You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേന്റെ ഫോമ/ ഫൊക്കാന പ്രതിനിധികള്‍

Text Size  

Story Dated: Thursday, June 06, 2019 03:07 hrs UTC

ജോഷി വള്ളിക്കളം
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓര്‍ഡിനറി ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വച്ച് ഫോമ/ ഫൊക്കാന പ്രതിനിധികളെ തിരഞ്ഞെടുക്കുകയുണ്ടായി.
 
ജൂണ്‍ 2, 2019-ല്‍ സി.എം.എ. ഹാളില്‍ നൂറിലധികം സി.എം.എ. അംഗങ്ങള്‍
പങ്കെടുത്ത യോഗത്തില്‍ അജണ്ടയുടെ ആദ്യ ഭാഗമായ ഫോമ/ ഫൊക്കാന പ്രതിനിധിയാകുന്നതിനുവേണ്ടി നടന്ന തിരഞ്ഞെടുപ്പില്‍ ഫൊക്കാന പ്രാതിനിത്യത്തിനായി പത്തു പേരുടെ നാമനിര്‍ദ്ദേശം ലഭിക്കുകയുണ്ടായി. ഫൊക്കാന അനുഭാവികളും സ്ഥാനാര്‍ത്ഥികളുമായി നടന്ന ചര്‍ച്ചയില്‍ അവശേഷിച്ച 7 പ്രതികള്‍ക്ക് തിരഞ്ഞെടുപ്പ് ഒഴിവായി.
 
പ്രസ്തുത ഫൊക്കാന പ്രതിനിധികള്‍ 1. ലെജി പട്ടരുമഠം(CMA-മുന്‍ പ്രസിഡന്റ്). 2. മത്യാസ് പുല്ലാപ്പള്ളി, 3. ലീല ജോസഫ് (സി.എം.എ. വനിത പ്രതിനിധി), 4. അലക്‌സാണ്ടര്‍ കൊച്ചു പുരയ്ക്കല്‍. 5. റ്റോമി അംമ്പേനാട്ട്(സി.എം.എ. മുന്‍ പ്രസിഡന്റ്). 6. ജോയിസ്‌മോന്‍ പുത്തന്‍പുരയ്ക്കല്‍. 7. അഗസ്റ്റിന്‍ കരിംങ്കുറ്റി(സി.എം.എ. മുന്‍ പ്രസിഡന്റ്) എന്നിവരും ജോണ്‍സണ്‍ കണ്ണൂക്കാടന്‍(സി.എം.എ. 2018-20  പ്രസിഡന്റ്), രഞ്ജന്‍ എബ്രഹാം(സിഎം.എ -Immediate Poste President) എന്നീ 9 അംഗങ്ങള്‍ ഫൊക്കാനയില്‍ പ്രതിനിധികളാണ്.
ഫോമ പ്രാതിനിധ്യത്തിനായി 16 അംഗങ്ങള്‍ നാമനിര്‍ദ്ദേശം നല്‍കുകയുണ്ടായി. 
 
ഇവിടെയും ഫോമ ഡെലിഗേറ്റ്‌സിനായുള്ള തിരഞ്ഞെടുപ്പു ഒഴിവാക്കുന്നതിന്റെ ഭാഗമായി സി.എം.എ. മുന്‍ പ്രസിഡന്റും-ഫൊക്കാന മുന്‍ പ്രസിഡന്റുമായ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചയില്‍ 8 പേരുടെ നാമനിര്‍ദ്ദേശം പിന്‍വലിക്കുകയും അങ്ങനെ 7 പേര്‍ക്ക് തിരഞ്ഞെടുപ്പ് ഒഴിവാക്കപ്പെടുകയുമാണുണ്ടായത്. ഫോമ പ്രതിനിധികള്‍
1. ജോണ്‍സണ്‍ കണ്ണൂക്കാടന്‍(സി.എം.എ. പ്രസിഡന്റ്)
2. ജോസ് മണക്കാട്.
3. ജൂബി വള്ളിക്കളം.
4.രഞ്ജന്‍ എബ്രഹാം(സി.എം.എ.മുന്‍ പ്രസിഡന്റ്).
5.സ്റ്റാന്‍ലി കളരിക്കമുറി(സി.എം.എ. മുന്‍ പ്രസിഡന്റ്).
6. ജോണിക്കുട്ടിപിള്ള വീ്ട്ടില്‍.
7.റ്റോമി മെത്തിപ്പാറ.
എന്നീ ഏഴംഗങ്ങളാണ് സി.എം.എ.യുടെ പ്രതിനിധികളായി ഫോമയില്‍ പ്രവര്‍ത്തിക്കുന്നത്. ഫോമാ/ ഫൊക്കാന പ്രതിനിധികളുടെ തിരഞ്ഞെടുപ്പ് വളരെ രമ്യമായി പരിഹരിക്കാന്‍ സാധിച്ചത് രണ്ടായിരത്തിലധികം സ്ഥിരാംഗങ്ങളുളള ഷിക്കാഗോ മലയാളി അസോസിയേഷന്റെ വലിയ വിജയമായി കാണുന്നു.
അജണ്ടയും അടുത്ത ഭാഗമായി ബൈലോ കമ്മറ്റി തിരഞ്ഞെടുപ്പു നടന്നു. പ്രസ്തുത കമ്മറ്റിയിലേക്ക്
1. ലെജി പട്ടരുമഠം(സിഎംഎ മുന്‍ പ്രസിഡന്റ്).
2. ജോയി വാച്ചാച്ചിറ(സി.എം.എ മുന്‍ പ്രസിഡന്റ്)
3.ജോസ് നെല്ലുവേലില്‍(സി.എം.എ. മുന്‍ പ്രസിഡന്റ്)
4. റ്റോമി മെത്തപ്പാറ എന്നിവരുടെ നാലംഗ കമ്മറ്റിയാണ്. ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള നിയമാവലിയില്‍ എന്തെങ്കിലും മാറ്റം വരുത്തുകയോ ഷിക്കാഗോ മലയാളി അസോസിയേഷന്റെ വളര്‍ച്ചക്ക് ഉതകുന്ന നിയമം കൂട്ടിചേര്‍ക്കുകയോ ചെയ്യുന്ന കമ്മറ്റിയാണ്. സി.എം.എ. അംഗങ്ങള്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍(847-477-0564), സെക്രട്ടറി-ജോഷി വള്ളിക്കളം(312-685-6749) പക്കലോ നേരിട്ടോ ഈ മെയിലിലൂടെയോ അറിയിക്കാവുന്നതാണ്.
 
ഷിക്കാഗോ മലയാളി അസോസിയേഷന്റെ നിലവിലുള്ള സ്വന്തമായ കെട്ടിടത്തിന്റെ ടാക്‌സ് എക്‌സംപ്ഷന്‍ സംബന്ധിച്ച് കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നോട്ടു കൊണ്ടുപോകുന്നതിന്റെ ഭാഗമായി സി.എം.എ. മുന്‍ പ്രസിഡന്റ് ജയചന്ദ്രനെ ഏല്‍പിക്കുവാന്‍ യോഗം തീരുമാനിച്ചു. ആവശ്യമെങ്കില്‍ അറ്റോര്‍ണിയെ ഹയര്‍ ചെയ്യുന്നതിനും ഉള്ള അനുവാദം നല്‍കുകയുണ്ടായി.
 
രണ്ടായിരത്തിലധികം സ്ഥിരാംഗങ്ങളുള്ള ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഫോമ/ഫൊക്കാന പ്രാതിനിധ്യത്തിലേക്ക് വെറും ഏഴു അംഗങ്ങളുടെ പ്രാതിനിധ്യം മറ്റു പാരലല്‍ അസോസിയേഷനുമായി തട്ടിച്ചു നോക്കുമ്പോള്‍ നന്നേ കുറവായതുകൊണ്ട് സി.എം.എ.യ്ക്ക് സ്ഥിരാംഗങ്ങളുടെ പ്രാതിനിധ്യ സ്വഭാവവും അംഗബലവും അനുസരിച്ച് കൂട്ടണമെന്ന് ഒരു റസലൂഷന്‍ പാസാക്കുകയുണ്ടായി. പ്രസ്തുത റസലൂഷന്‍ ഫോമ/ ഫൊക്കാന എന്നീ നാഷ്ണല്‍ അസോസിയേഷനോടു നിര്‍ദ്ദേശിക്കാനും രേഖാമൂലം അറിയിക്കാനും തീരുമാനിച്ചു.
 
ഷിക്കാഗോ മലയാളി അസോസിയേഷന്റെ സമാപന യോഗത്തിന് സാബു കട്ടപ്പുറം(ജോ.സെക്രട്ടറി) പങ്കെടുത്തു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.