You are Here : Home / USA News

സീറോ മലബാര്‍ മിസ്സിസ്സാഗ രൂപത കനേഡിയന്‍ സംസ്കാരത്തില്‍: മാര്‍ ജോസ് കല്ലുവേലില്‍

Text Size  

Story Dated: Wednesday, May 22, 2019 04:59 hrs UTC

രാജു ശങ്കരത്തില്‍: (മാപ്പ് പി.ആര്‍.ഒ)
 
ജോയിച്ചന്‍ പുതുക്കുളം
 
1977 മുതല്‍ ചെറിയ ചെറിയ കുടിയേറ്റങ്ങളോടെ കാനഡ മണ്ണില്‍ കിളിര്‍ത്ത സീറോമലബാര്‍ സഭയെ ദൈവിക പരിപാലനയില്‍ 2015 ആഗസ്റ്റ് 6 ന് സീറോ മലബാര്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റായി പരി. പിതാവ് ഫ്രാന്‍സിസ് പാപ്പാ ഉയര്‍ത്തി. 2015 സെപ്റ്റമ്പര്‍ 19ന് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടര്‍ന്നുള്ള മൂന്നുവര്‍ഷക്കാലം ദൈവജനത്തിന്റെയും വൈദികരുടെയും സമര്‍പ്പിതരുടെയും അകമഴിഞ്ഞ കൂട്ടായ പ്രവര്‍ത്തനത്തെ അനുഗ്രഹിച്ച ദൈവപരിപാലനക്ക് എളിമയോടെ നന്ദി! എല്ലാം ദൈവമഹത്വത്തിന്! 2018 ഡിസംബര്‍ 22 ന് ഫ്രാന്‍സിസ് പാപ്പാ മിസ്സിസ്സാഗയെ ഒരു രൂപതയായി ഉയര്‍ത്തിയപ്പോള്‍ 39 മാസത്തെ അശ്രാന്തപരിശ്രമങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കുകയായിരുന്നു. ഈ അവര്‍ണനീയമായ ദാനത്തിന് ദൈവത്തിന് സ്തുതി! 2019 മെയ് 25 ന് രൂപതയുടെ ഔദ്യോഗിക ഉദ്ഘാടനവും മെത്രാന്‍ സ്ഥാനാരോഹണവും നടക്കുമ്പോള്‍ നമ്മുടെ പ്രധാന വെല്ലുവിളി കേരളത്തില്‍ ആരംഭിച്ച സീറോ മലബാര്‍ സഭയെ കനേഡിയന്‍ സംസ്കാരത്തില്‍ വേരുറപ്പിക്കുകയാണ്.
 
കേരളത്തില്‍ ജനിച്ച് ആ സംസ്കാരത്തില്‍ വിശ്വാസരൂപീകരണം സിദ്ധിച്ച്, വര്‍ഷങ്ങള്‍ക്ക് മുമ്പ് സുന്ദരസ്വപ്നങ്ങളുമായി കാനഡയിലേക്ക് കുടിയേറിയ സീറോ മലബാര്‍ വിശ്വാസികള്‍ വളരെ നേട്ടങ്ങള്‍ സ്വന്തമാക്കിയെന്നതില്‍ അഭിമാനിക്കാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെ നമ്മുടെ അജപാലന പ്രവര്‍ത്തനങ്ങളിലെ മുന്‍ഗണന കാനഡയില്‍ ചിതറിക്കിടക്കുന്ന ദൈവജനത്തെ കണ്ടെത്തി ആരാധനാ സമൂഹങ്ങള്‍ രൂപപ്പെടുത്തലായിരുന്നു (Formation). അതിന് നിങ്ങള്‍ ഓരോരുത്തരുടെയും നേതൃത്വവും സഹകരണവും അത്ഭുതാവഹമായിരുന്നു. അത് തുടരുമ്പോള്‍തന്നെ നമ്മുടെ ഇനിയുള്ള അജപാലന മുന്‍ഗണന വിശ്വാസസമൂഹത്തെ ശക്തിപ്പെടുത്തല്‍ (Fortification) ആകണം. എങ്കില്‍ മാത്രമേ, ആത്യന്തിക ലക്ഷ്യമായ സുവിശേഷവല്‍കരണവും (Evangelization) അതുവഴി ആത്മരക്ഷയും സാധ്യമാകൂ.
 
സാംസ്കാരികമായ ആഘാതം (Cultural Shock) 
 
പ്രവാസിതലമുറയിലൂടെ ഇന്ന് അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സഭയെ ഏറ്റുവാങ്ങേത് ഈ മണ്ണില്‍ ജനിച്ചുവളര്‍ന്ന പുതുതലമുറയാണ്. മക്കളുടെ ബൗദ്ധികമായ വളര്‍ച്ചയോടൊപ്പം തങ്ങളുടെ വിശ്വാസപൈതൃകം കൂടി അവര്‍ ഏറ്റുവാങ്ങുന്നതിന് മാതാപിതാക്കള്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്നുണ്ട്.  എന്നാല്‍, ഈ സംസ്കാരത്തില്‍ വ്യക്തിത്വരൂപീകരണം സിദ്ധിച്ച് വളരുന്ന തങ്ങളുടെ മക്കള്‍ക്ക് പൂര്‍വികരില്‍ നിന്ന് കിട്ടിയ വിശ്വാസപൈതൃകം പകര്‍ന്നു നല്‍കുന്നത് എങ്ങിനെയെന്നത് മാതാപിതാക്കള്‍ക്ക് വലിയ വെല്ലുവിളിയായി അനുഭവപ്പെടുന്നു. സാംസ്കാരികമായ അകലം (cultural gap) സൃഷ്ടിക്കുന്നത് ഒട്ടും ചെറുതല്ലാത്ത സാംസ്കാരികമായ ആഘാതമാണv (cultural shock). ഇവിടെയാണ് വ്യക്തമായ ദിശാബോധത്തോടെയുള്ള അജപാലന പദ്ധതികള്‍ ആസൂത്രണം ചെയ്ത് വിജയപ്രദമായി നടപ്പിലാക്കേണ്ടതിന്റെ അനിവാര്യത.
 
മാതാപിതാക്കളുടെ ഏറ്റവും വലിയ സമ്പാദ്യമായ മക്കള്‍ ഇന്ന് ജീവിക്കുന്നത് രണ്ട് സംസ്കാര ങ്ങള്‍ക്കിടയിലാണ്. വീട്ടില്‍ കേരളതത്തനിമയും വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കനേഡിയന്‍ സംസ്കാരവും അവര്‍ ജീവിക്കേിവരു ന്നു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ അവരില്‍ മിക്കവര്‍ക്കും ഒന്നിന്റെയും ഭാഗമായി തീരാന്‍ സാധിക്കുന്നില്ല (in-between status). ഒന്നിനെയും സ്വന്തമായി സ്‌നേഹിക്കാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇത് സൃഷ്ടിക്കുന്ന ആഘാതം കൊെണ്ടത്തിക്കുന്നത് ഒരു ശൂന്യതാബോധത്തിലേക്കും (emptiness) അതുവഴിയുണ്ടാകുന്ന വ്യക്തിത്വ പ്രതിസന്ധിയിലേക്കുമാണ് (identity crisis).
 
ഈ പ്രതിസന്ധി തുടര്‍ന്നാല്‍, നമ്മുടെ രൂപതയുടെ ഭാവി ഇരുപതോ മുപ്പതോ വര്‍ഷം കഴിയുമ്പോള്‍ എന്താകും? ഇന്ന് പള്ളികള്‍ വാങ്ങാന്‍ നാം തത്രപ്പെടുമ്പോള്‍, അടുത്ത തലമുറ ശൂന്യമായ പള്ളികളെക്ക് വില്‍ക്കാന്‍ ശ്രമിക്കേണ്ടി വരുമോ? നമ്മെ അലട്ടുന്ന ഈ ചിന്തകള്‍ ഗൗരവ ത്തോടെ വീക്ഷിക്കേണ്ടതുണ്ട്. 
 
വേരുറപ്പിക്കല്‍ (Rootedness) 
 
ആദ്യതലമുറയെ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ പുതുതലമുറയെ ഈ മണ്ണില്‍ വേരുറപ്പിക്കലാണ് രൂപതയുടെ ആദ്യവര്‍ഷങ്ങളിലെ പ്രധാന മുന്‍ഗണന. അതായത്, അവരെ കാരുണ്യപൂര്‍വം അനുധാവനം (merciful accompaniment) ചെയ്ത്, നാളത്തെ സഭയുടെ നേര്‍ധാരയിലെത്തിച്ച്, കാനഡയിലെ മണ്ണില്‍ സഭയുടെ ഉപ്പും പുളിമാവുമായി രൂപാന്തരപ്പെടുത്തലാണ്. അതിന് നാം പുതുതലമുറയെ ശ്രവിക്കേണ്ടതുണ്ട്.
 
(listening). നമ്മുടെ അജപാലസംവിധാനങ്ങളില്‍ അവര്‍ക്ക് അര്‍ഹമായ ഇടം (space) ഉറപ്പുവരുത്തണം. എങ്കില്‍ മാത്രമേ, അവര്‍ ഈ മണ്ണിലെ സഭയായി വേരുറക്കുകയുള്ളൂ (rooted). വളര്‍ച്ച - കൂട്ടായ്മയിലുള്ള പങ്കാളിത്തം (Growth in Participation) ഈ മണ്ണില്‍ വേരുറച്ചവര്‍ അജപാലന ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിന് നാം പ്രത്യേകം ശ്രദ്ധിക്കണം. അതിന് നമ്മുടെ രൂപതയിലെഎല്ലാ ശുശ്രൂഷാതലങ്ങളിലും അവരുടെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തണം. അപ്പോള്‍ മാത്രമേ സഭഅവരുടെ സ്വന്തമെന്നുള്ള (ownership) അവബോധത്തിലേക്ക് വളര്‍ന്നുവരികയുള്ളൂ. സ്വന്തമായതിനെ മാത്രമേ ആരും സ്‌നേഹി ക്കാനും വളര്‍ത്താനും ശ്രമിക്കൂ.
 
ഫലം പുറപ്പെടുവിക്കല്‍ - സുവിശേഷവല്‍ക്കരണം (Evangelization as the
Fruit)
 
ആത്മീയ ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മണ്ണില്‍ നമ്മുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ ഏവരും വലിയ അത്ഭുതത്തോടും അഭിമാനത്തോടും കൂടെ വീക്ഷിക്കുന്നു്.എന്നാല്‍, നമ്മുടെ സഭക്ക് ഇടതൂര്‍ന്ന ഇലകളുടെ സമൃദ്ധി മാത്രം പോരാ; യേശു പ്രതീക്ഷിക്കുന്ന ഫലം പുറപ്പെടുവിച്ചേ മതിയാകൂ (മര്‍ക്കോ. 11, 12-14). നമ്മുടെ വിശ്വാസം നമ്മുടെ അനുദിന ജീവിത്തിലെ പ്രവൃത്തികളായി രൂപാന്തരപ്പെടണം. ""മനുഷ്യര്‍ നിങ്ങളുടെ സത്പ്രവൃത്തികള്‍ കണ്ട് സ്വര്‍ഗസ്ഥനായ പിതാവിനെ മഹത്വപ്പെടുത്തേണ്ടതിന് നിങ്ങളുടെ വെളിച്ചം അവരുടെ മുമ്പില്‍ പ്രകാശിക്കട്ടെ'' (മത്താ. 5, 16). കാനഡയുടെ മണ്ണില്‍ വിശ്വാസത്തിന്റെ പ്രകാശഗോപുരമായി മിസ്സിസ്സാഗ രൂപത മാറണം. പിതാവിന്റെ പ്രേഷിതനായി ഈ ഭൂമിയില്‍ അവതരിച്ച നല്ല ഇടയനായ യേശുവിനേപ്പോലെ, വിശ്വാസത്തിന്റെ ഇടയന്മാരായി (Shepherds ofFaith) മാറുവാന്‍ നാം വിളിക്കപ്പെട്ടിരിക്കുന്നു. അതിന് യേശുവിന്റെ പ്രേഷിതാഹ്വാനം (മത്താ.28, 16-20) നാം ഏറ്റെടുക്കണം. സുവിശേഷ പ്രഘോഷണവും സുവിശേഷാനുസൃത ജീവിതവും സുവിശേഷവല്‍ക്കരണവും ആത്മരക്ഷയും നമ്മുടെ ലക്ഷ്യങ്ങളായി മാറണം.
 
ഒന്നിച്ചൊന്നായ്....
 
ഈ മണ്ണില്‍ നിന്ന് ഏറെ കൃപകള്‍ ദാനമായി സ്വീകരിച്ചിട്ടുള്ളവരാണ് നമ്മള്‍. കാനഡമണ്ണില്‍കനകം കൊയ്യുന്ന നമ്മള്‍, വിശ്വാസത്തിന്റെ വിത്ത് വിതച്ച് ദൈവം ആഗ്രഹിക്കുന്ന സുവിശേഷത്തിന്റെ സദ്ഫലങ്ങള്‍ തിരികെ നല്‍കാന്‍ പ്രാപ്തമായ ഒരു സഭയെ സ്വപ്നം കാണണം. അതിനായി യേശുവിന്റെ “സുവിശേഷമായി” സുവിശേഷമേകാന്‍ നമുക്ക് കൈകോര്‍ക്കാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.