You are Here : Home / USA News

ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി മെയ് 23 ന് ഡാളസ്സില്‍

Text Size  

Story Dated: Monday, May 20, 2019 02:13 hrs UTC

പി.പി. ചെറിയാന്‍
 
ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് അംഗവും , ഗുരുധര്‍മ്മ പ്രചരണ സഭ സെക്രട്ടറിയുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജി അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തുന്നു.   മെയ് 23 ന് ഡാളസ്സില്‍ എത്തിച്ചേരുന്ന അദ്ദേഹം, ഹൂസ്റ്റണ്‍, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ ഡി.സി., ന്യൂയോര്‍ക്ക്, അരിസോണ , ലോസാഞ്ചലസ്, ഫ്‌ലോറിഡ, കാനഡ എന്നിവടങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കുന്നതായിരിക്കും. 
 
ശിവഗിരി മഠത്തിന്റെ  ഭാരതത്തിന് പുറത്തുള്ള ആദ്യത്തെ ആശ്രമ ശാഖ, നോര്‍ത്ത് അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനത്തെ ഡാളസ്സില്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി വരികയാണ്. സെപ്റ്റംബര്‍ 17 വരെ സ്വാമിജി  അമേരിക്കയില്‍  ഉണ്ടായിരിക്കും.   കേരളത്തിലെ  അറിയപ്പെടുന്ന ആത്മീയാചാര്യനും, പ്രഭാഷകനും യോഗ ഗുരുവുമായ ശ്രീമദ് ഗുരുപ്രസാദ് സ്വാമിജിയുടെ സത്സംഗം സംഘടിപ്പിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ദയവായി കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപെടുക . സന്തോഷ് വിശ്വനാഥന്‍ (9727864026) , മനോജ് തങ്കച്ചന്‍(9137095193) ശ്രീനി പൊന്നച്ചന്‍(4802743761)
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.