You are Here : Home / USA News

ടെക്‌സാസ് കപ്പ് 2019: ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യന്മാർ, ഡയനാമോസ് റണ്ണേഴ്‌സ് അപ്പ്

Text Size  

Story Dated: Sunday, May 19, 2019 01:24 hrs UTC

മാർട്ടിൻ വിലങ്ങോലിൽ 
 
ഡാലസ്: ടെക്‌സാസിൽ  മലയാളി സോക്കർ  ക്ലബായ ഫുട്ബോൾ ക്ലബ് ഓഫ് കാരള്‍ട്ടന്റെ (എഫ്സിസി  ആഭിമുഖ്യത്തില്‍ സമാപിച്ച  എട്ടാമത്  ടെക്‌സാസ് ഓപ്പണ്‍ കപ്പ് സോക്കർ  ടൂര്‍ണമെന്റിൽ 
ന്യൂയോർക്ക് ചലഞ്ചേഴ്‌സ് ചാമ്പ്യരായി: ഡാളസ് ഡയനാമോസാണ് റണ്ണേഴ്‌സ് അപ്പ്. സ്‌കോർ  (3 : 2 ).  എഫ്സിസി കരോൾട്ടൻ, ഒക്ലഹോമ യുണൈറ്റഡ്  എന്നിവർ സെമി ഫൈനലിലെത്തി പുറത്തായി
 
സുമിൻ  രവീന്ദ്രൻ (എം വി പി -ന്യൂയോർക്ക്) , ജെസ്റ്റസ് ആന്റോ (ഗോൾഡൻ ബൂട്ട്-എഫ്‌സിസി) ,  ഗൗതം സന്തോഷ് കുമാർ ( ഡിഫൻഡർ- ന്യൂയോർക്ക് ) , മൈക്കിൾ ജോൺ (ഗോളി-ഡാളസ് ഡയനാമോസ് ) എന്നിവർ മികവിനുള്ള വ്യക്തിഗത ട്രോഫികൾ  നേടി.
 
ടൂർണമെന്റിന് ആവേശമായി  മുൻ ദേശീയ താരങ്ങൾ:
 
മുൻ സന്തോഷ് ട്രോഫി കേരള താരം ലേണൽ തോമസ്, സന്തോഷ്‌ട്രോഫിയില്‍ തമിഴ്‌നാടിന്റെ ക്യാപ്റ്റനായിരുന്ന ജസ്റ്റസ് ആന്റണി എന്നിവർ ടൂർണമെന്റിൽ പങ്കെടുത്തതു പ്രത്യേകതയായി. ഇരുവരും ഇപ്പോൾ ഫുടബോളിനു പരിശീലനം നൽകിവരുന്നു. എഫ്‌സിസിയുടെ പ്രത്യക ക്ഷണപ്രകാരമാണ് ഇരുവരും എത്തിയത്.
 
ലേണൽ തോമസ്, ജെസ്റ്റസ് ആന്റണി, ഷിനു പുന്നൂസ് എക്സ്പ്രസ് ഫാർമസി കരോൾട്ടൻ (ഗ്രാൻഡ്  സ്പോൺസർ), സ്‌പൈസ് വാലി ഏഷ്യൻ ഫുഡ് മാർട്ട്, സിബി സെബാസ്റ്റ്യൻ ക്രിസ്റ്റൽ റൂഫിങ് കൺസ്ട്രക്ഷൻ, വിനോദ് ചാക്കോ - വിനോദ് റിയാലിറ്റി (ഗ്രാൻഡ്  സ്പോൺസേഴ്സ്) എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണം ചെയ്തു. 
 
മഞ്ചേഷ് ചാക്കോ (എഫ്സിസി പ്രസിഡണ്ട് ), മാത്യു മാത്യൂസ് (സാബു), ഗ്രെഗ് വാഴച്ചിറ, ഷിബു ഫിലിപ്പ്  (ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റേഴ്‌സ്ക ആൻഡ് കമ്മറ്റി) എന്നിവരാണ് ഒൻപതു  ടീമുകൾ പങ്കെടുത്ത ഇത്തവണത്തെ ടൂർണമെന്റ് വിജയകരമാക്കുന്നതിൽ നേതൃത്വം നൽകിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.