You are Here : Home / USA News

കൊളറാഡൊ സ്‌കൂള്‍ വെടിവയ്പ് ; ഒരു മരണം, ഏഴുപേര്‍ക്ക് പരുക്ക്, രണ്ട് വിദ്യാര്‍ഥികള്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Wednesday, May 08, 2019 02:32 hrs UTC

പി.പി. ചെറിയാന്‍
 
കൊളറാഡൊ: കൊളറാഡൊ ഹൈലാന്റ്‌സ് റാഞ്ച് സ്‌റ്റെം സ്‌കൂളില്‍ മേയ് 7 ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്കുണ്ടായ വെടിവെപ്പില്‍ ഒരു വിദ്യാര്‍ഥി കൊല്ലപ്പെടുകയും  ഏഴു പേര്‍ക്കു വെടിയേല്‍ക്കുകയും ചെയ്തതായി ഡഗ്‌ലസ് കൗണ്ടി അണ്ടര്‍ ഷെറിഫ് ഹോളി നിക്കള്‍സണ്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.
 
വെടിവച്ചുവെന്ന് സംശയിക്കുന്ന ഡേവന്‍ എറിക്‌സണ്‍ (18), പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു വിദ്യാര്‍ഥിയും പൊലീസ് കസ്റ്റഡിയിലാണെന്ന് ഷെറിഫ് പറഞ്ഞു. ഇരുവരും ഈ  വിദ്യാലയത്തിലെ വിദ്യാര്‍ഥികളാണ്.വെടിയേറ്റു മരിച്ചത് 18 വയസ്സുകാരനാണെന്നും പൊലീസ് പറഞ്ഞു. വിശദവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥരുടെ റാഡാറില്‍ ഉണ്ടായിരുന്നവരാണ് ഇരുവരുമെന്ന് ഷെറിഫ് ആന്റണി പറഞ്ഞു.
 
പരുക്കേറ്റ വിദ്യാര്‍ഥികള്‍ 15 വയസ്സിനു താഴെയുള്ളവരാണെന്നും  ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നും  പൊലീസ് പറഞ്ഞു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ 12 വരെയുള്ള  ഈ ചാര്‍ട്ടര്‍ സ്‌കൂളില്‍ 1800 വിദ്യാര്‍ഥികളാണ് പഠിക്കുന്നത്.1999 ഏപ്രില്‍ 20 ന് കൊളറാഡൊ കൊളംബൈന്‍ ഹൈസ്‌കൂളില്‍ നടന്ന വെടിവയ്പില്‍ 12 വിദ്യാര്‍ഥികളും ഒരു അധ്യാപികയും കൊല്ലപ്പെട്ട കേസില്‍ രണ്ടു വിദ്യാര്‍ഥികളായിരുന്നു പ്രതികളായുണ്ടായിരുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.