You are Here : Home / USA News

റവ. റോഷന്‍.വി.മാത്യൂസിന് ഹൂസ്റ്റണില്‍ ഊഷ്മള വരവേല്‍പ്പ് നല്‍കി.

Text Size  

Story Dated: Saturday, May 04, 2019 01:40 hrs UTC

ജീമോന്‍ റാന്നി
 
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍തോമ്മ ഇടവകയുടെ അസിസ്റ്റന്റ് വികാരിയായി ചുമതലയേല്‍ക്കുവാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന 
റവ. റോഷന്‍.വി.മാത്യൂസിന് ഹൂസ്റ്റണ്‍ ഇന്റെര്‍കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ ഹൃദ്യമായ വരവേല്‍പ്പ് നല്‍കി. വികാരി റവ. ജേക്കബ്. പി. തോമസ്, വൈസ് പ്രസിഡന്റ് എം. ജോര്‍ജ്കുട്ടി, ഫിനാന്‍സ് ട്രസ്റ്റി എബ്രഹാം ജോസഫ് (ജോസ്), അക്കൗണ്ട്‌സ് ട്രസ്റ്റി പുളിന്തിട്ട.സി.ജോര്‍ജ്, ഭദ്രാസന അസംബ്ലി അംഗം തോമസ് മാത്യു (ജീമോന്‍), മുന്‍ സെക്രട്ടറി അനില്‍ വര്‍ഗീസ് തുടങ്ങിയവര്‍ അച്ചനെ സ്വീകരിച്ചു. 
 
2009 ഓഗസ്‌ററ് 10 ന് .കശീശ്ശാ പട്ടം സ്വീകരിച്ച മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമാ ഇടവകാംഗമായ അച്ചന്‍ സേലം മാര്‍ത്തോമാ ഇടവക, കോന്നി മുതുപേഴുങ്കല്‍, വകയാര്‍ ക്രിസ്‌തോസ്, വി.കോട്ടയം എബനേസര്‍, പത്തനംതിട്ട പുത്തന്‍പീടിക സെന്റ് തോമസ് ,എന്നീ ഇടവകകളില്‍ വികാരിയായി സേവനമനുഷ്ഠിച്ചതോടൊപ്പം സേലം മിഷന്‍, പോണ്ടിച്ചേരി മിഷന്‍ പ്രവര്‍ത്തങ്ങളുടെ ചുമതലയും വഹിച്ച അനുഭവ സമ്പത്തുമായാണ് ഹൂസ്റ്റണില്‍ എത്തിയിരിയ്ക്കുന്നത്. 
 
ബാംഗ്ലൂര്‍ യുണൈറ്റഡ് തിയോളജിക്കല്‍ സെമിനാരിയില്‍ നിന്നും ബി.ഡി. ബിരുദം എടുത്ത അച്ചന്‍ നല്ലൊരു ഗായകനും ഗാനരചയിതാവുമാണ്. അച്ചന്റെ  ഇടവകയിലെ സേവനം യുവജനങ്ങളുടെയും കുട്ടികളുടെയും ഇടയിലുള്ള  പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാകുന്നതിനു ഉപകരിയ്ക്കുമെന്നു ഇടവക ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. 370ല്‍ പരം കുടുംബങ്ങളാണ് ഇടവകയില്‍ ഉള്ളത്.   
 
അച്ചന്റെ പിതാവ് റവ. മാത്യൂസ് മാത്തുണ്ണി മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികരിലൊരാളാണ്. അടൂര്‍ ഏനാത്ത് സ്വദേശിയായ ബസ്‌കിയമ്മ റ്റിറ്റി, മക്കളായ റിയോണ, ഷെറോണാ എന്നിവര്‍ താമസിയാതെ ഹൂസ്റ്റണില്‍ എത്തിച്ചേരുമെന്ന് അച്ചന്‍ അറിയിച്ചു.         
 
സ്റ്റാഫോര്‍ഡ് പാഴ്‌സനേജിലും അച്ചന് ഇടവകാംഗങ്ങള്‍ സ്വീകരണം ഒരുക്കിയിരുന്നു. 
 
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.