You are Here : Home / USA News

പ്രതിപക്ഷ നേതാവിന് വേൾഡ് മലയാളീ കൗൺസിൽ ഡാളസിൽ സ്വീകരണം നൽകി.

Text Size  

Story Dated: Friday, May 03, 2019 12:51 hrs UTC

ഡാളസ്: കേരളത്തിന്റെ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം എൽ എ യും ആയ രമേശ് ചെന്നിത്തലക്ക് വേൾഡ് മലയാളീ കൗൺസിലിന്റെ ഡാളസിലുള്ള മൂന്ന് പ്രൊവിൻസുകളുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണം നൽകി. 
 
ഡാളസിലെ റിച്ചാർഡ്സണിലുള്ള മസാല ട്വിസ്റ്റ് ഇന്ത്യൻ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെട്ട സ്വീകരണ സമ്മേളനത്തിൽ വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള അദ്ധ്യക്ഷത വഹിച്ചു.
 
 അമേരിക്ക റീജിയണൽ ചെയർമാൻ ഫിലിപ്പ് തോമസ്,  റീജിയണൽ ഇലക്ഷൻ കമ്മീഷണർ ചെറിയാൻ അലക്‌സാണ്ടർ, മുൻ ഗ്ലോബൽ വൈസ് ചെയർമാൻ ജോൺസൺ തലച്ചെല്ലൂർ, മുൻ റീജിയണൽ സെക്രട്ടറി അലക്സ് അലക്‌സാണ്ടർ, ഡാളസ് പ്രൊവിൻസ് ചെയർമാൻ വർഗീസ് മാത്യു, ഡാളസ് പ്രൊവിൻസ് സെക്രട്ടറി ഫിലിപ്പ് ചാക്കോ, കേരള അസ്സോസിയേഷൻ മുൻ പ്രസിഡന്റ് രമണി കുമാർ, മുൻ ഇന്ത്യൻ സുപ്രിം കോർട്ട് അഭിഭാഷകനും പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയും ആയ അഡ്വ.ചരൺജിത്ത്സിങ്ങ് എന്നിവർ  സംസാരിച്ചു.
 
ചടങ്ങിൽ വേൾഡ് മലയാളീ കൗൺസിൽ മുൻ ഗ്ലോബൽ ചെയർമാൻ ഡോ.ബാബു പോൾ ഐ.എ.എസ്, കേരളത്തിൽ ഏറ്റവും കൂടുതൽ നാൾ നിയമസഭാ സാമാജികൻ ആയിരുന്ന കെ.എം മാണി എം എൽ എ എന്നിവരുടെ നിര്യാണത്തിൽ ഉള്ള അനുശോചന പ്രമേയം അഡ്വസറി ബോർഡ് ചെയർമാൻ ഷാജി രാമപുരം വായിച്ചു. ഇരുവർക്കും നിത്യശാന്തി നേർന്ന് കൊണ്ട് സദസ് ഒരു മിനിറ്റ് മൗന പ്രാർത്ഥന നടത്തുകയും അനുശോചന പ്രമേയം പാസാക്കുകയും ചെയ്തു.
 
വേൾഡ് മലയാളി കൗൺസിലിന്റെ നേതൃത്വത്തിൽ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിനന്ദിച്ചു. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.