You are Here : Home / USA News

ഷിക്കാഗോ മലയാളി അസോസിയേഷന്റെ 'കലാമേള 2019' വിജയകരമായി

Text Size  

Story Dated: Monday, April 29, 2019 03:36 hrs UTC

ജോഷി വള്ളിക്കളം
 
ഷിക്കാഗോ: ഷിക്കാഗോ മലയാളി  അസോസിയേഷന്‍ അഭിമാനപുരസരം നടത്തിയ 'കലാമേള 2019' ഏപ്രില്‍ 27 ശനിയാഴ്ച സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളിന്റെ അഞ്ച് സ്‌റ്റേജുകളില്‍ വച്ച് നടത്തപ്പെട്ടു. രാവിലെ എട്ടു മണിക്ക് ആരംഭിച്ച കലാമേളയില്‍ ഏകദേശം തൊള്ളായിരത്തില്‍ പരം കുട്ടികള്‍ പങ്കെടുത്തു.
 
ഷിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്റെ അദ്ധ്യക്ഷതയില്‍ കൂടിയ ഉദ്ഘാടന സമ്മേളനത്തില്‍ കലാമേള ചെയര്‍മാന്‍ ആല്‍വിന്‍ ഷിക്കോര്‍ ഏവരേയും സ്വാഗതം ചെയ്യുകയും കലാമേളയെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ വിവരിക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷത്തെ കലാപ്രതിഭ പീറ്റര്‍ വടക്കുംചേരിയും കലാതിലകം റേച്ചല്‍ വര്‍ഗ്ഗീസും ചേര്‍ന്ന് തിരിതെളിയിച്ച് ഉദ്ഘാടനം ചെയ്ത കലാമേളയില്‍ കത്തീഡ്രല്‍  അസി.വികാര്‍ ഫാ.കെവിന്‍ മുണ്ടക്കല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
 
ഷിക്കാഗോ ലാന്‍ഡിലെ വിവിധ ഡാന്‍സ് സ്‌ക്കൂളുകളിലേയും സംഗീതസ്‌ക്കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ നല്ല നിലവാരത്തിലുള്ള പ്രകടനമാണ് കാഴ്ച വെച്ചത്. പ്രഗത്ഭരായ വിധികര്‍ത്താക്കളാണ് എല്ലാ വിഭാഗങ്ങളിലും വിധി നിര്‍ണ്ണയം നടത്തിയത്. വളരെ മികവുറ്റ പരിപാടികളാണ് മത്സരയിനങ്ങളില്‍ നടത്തപ്പെട്ടതെന്ന് ജഡ്ജസ് വിലയിരുത്തി.
 
ഏറ്റവും കൂടുതല്‍ പോയിന്റ് നേടി ചാമ്പ്യനാകുന്ന ആണ്‍കുട്ടിക്ക് നല്‍കുന്ന  കലാപ്രതിഭ പട്ടത്തിന് എയ്ഡന്‍ അനീഷും പെണ്‍കുട്ടിക്ക് നല്‍കുന്ന കലാതിലകപട്ടത്തിന് ജസ്ലിന്‍ ജിന്‍സനും അര്‍ഹരായി. പീറ്റര്‍ വടക്കുംചേരി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ റൈസിംഗ് സ്റ്റാര്‍ ആയും എമ്മ കാട്ടൂക്കാരന്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ റൈംസിംഗ് സ്റ്റാര്‍ ആയും വിജയിച്ചു. ഈ വര്‍ഷം ആദ്യമായി ഷിക്കാഗോ മലയാളി അസോസിയേഷന്‍ ജൂനിയര്‍ ചാമ്പ്യനേയും സബ്ജൂനിയര്‍ ചാമ്പ്യനേയും അവാര്‍ഡുകള്‍ നല്‍കി ആദരിച്ചു. ജൂണിയര്‍ ചാമ്പ്യനായി ഏറ്റവും കൂടുതല്‍ പോയിന്റ് നേടി വിജയിച്ചത് എമ്മ കാട്ടൂക്കാരനും സബ്ജൂനിയര്‍ ചാമ്പ്യനായി വിജയിച്ചത് ജസ് ലിന്‍ ജിന്‍സനുമാണ്.
 
സമാപന സമ്മേളനത്തില്‍ പ്രശസ്ത തെന്നിന്ത്യന്‍ സിനിമാതാരവും അമേരിക്കന്‍ യൂത്ത് പ്രീമിയര്‍ ക്രിക്കറ്റ് ലീഗിന്റെ ബ്രാന്‍ഡ് അമ്പാസിഡറുമായ ശിവാനി ഭായി മുഖ്യാതിഥി ആയി പങ്കെടുത്തു. ജോണ്‍സന്‍ കണ്ണൂക്കാടന്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍ റോളിംഗ് ട്രോഫി കലാ പ്രതിഭയ്ക്കും മൈക്കിള്‍ മാണിപറമ്പില്‍ സ്‌പോണ്‍സര്‍ ചെയ്ത എവര്‍റോളിംഗ് ട്രോഫി കലാതിലകത്തിനും മുഖ്യാതിഥി ശിവാനിഭായി സമ്മാനിച്ചു.
 
കലാമേളയുടെ ചെയര്‍മാന്‍ ആല്‍വിന്‍ ഷിക്കോറിന്റേയും കോ-ചെയര്‍മാന്‍മാരായ സാബു കട്ടപ്പുറം, ഷൈനി ഹരിദാസ്, സന്തോഷ് കാട്ടൂക്കാരന്‍ എന്നിവരുടേയും നേതൃത്വത്തില്‍ വിപുലമായ ഒരു ടീം കലാമേളയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു. ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഭാരവാഹിഗകളായ ജോഷി വള്ളിക്കളം, ജിതേഷ് ചുങ്കത്ത്, ബാബു മാത്യു, ഷാബു മാത്യു, ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍, മേഴ്‌സി കുര്യാക്കോസ്, കാല്‍വിന്‍ കവലയ്ക്കല്‍, മനോജ് അച്ചേട്ട്, ആഗ്നസ് മാത്യു, ജോര്‍ജ് പ്ലാമൂട്ടില്‍, സജി മണ്ണഞ്ചേരില്‍, ജസി റിന്‍സി, സന്തോഷ് കുര്യന്‍, ഫിലിപ്പ് പുത്തന്‍പുര, രഞ്ചന്‍ എബ്രഹാം, ടോബിന്‍ മാത്യു എന്നിവര്‍ വിവിധ കമ്മിറ്റികള്‍ക്ക് നേതൃത്വം നല്‍കി. ജോജോ വെള്ളാനിക്കല്‍, അനീഷ് ആന്റോ, അച്ചന്‍കുഞ്ഞ്, ജോസ് മണക്കാട്ട്, ബിജി മാണി, ഫ്രാന്‍സിസ് ഇല്ലിക്കല്‍ സെബാസ്റ്റ്യന്‍ പുല്‍പ്പറ, നേഹ ഹരിദാസ്, സേണിയ മാത്യു, ജന്നീഫര്‍ കണ്ണൂക്കാടന്‍, സാറാ അനില്‍, ഉന്‍മേഷ് മാത്യു, ജേക്കബ് പുറയം പള്ളി ജോണി വടക്കുംചേരി, സക്കറിയാസ് ചെലയ്ക്കല്‍ എ്ന്നിവര്‍ കലാമേളയുടെ വിജയത്തിനായി സഹായിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.