You are Here : Home / USA News

ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യപരീക്ഷണ പറക്കൽ വിജയകരം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, April 15, 2019 11:06 hrs UTC

കാലിഫോർണിയ : ​​​ലോ​​​ക​​​ത്തി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ വി​​​മാ​​​ന​​​ത്തി​​​ന്‍റെ ആ​​​ദ്യ പ​​​രീ​​​ക്ഷ​​​ണ​​​പ്പ​​​റ​​​ക്ക​​​ൽ  അമേരിക്കയിലെ കാലിഫോര്ണിയയിൽ ഏപ്രിൽ 12 ശനിയാഴ്ച   വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി ന​​​ട​​​ത്തി. സ്ട്രാ​​​റ്റോ​​​ലോ​​​ഞ്ച് ക​​​ന്പ​​​നി നി​​​ർ​​​മി​​​ച്ച അമേരിക്കൻ ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്‌തീർണമുള്ള  ആ​​റ് എ​​ൻ​​ജി​​ൻ വി​​മാ​​ന​​ത്തി​​ന് ര​​​ണ്ടു ഫ്യൂ​​​സ​​​ലേ​​​ജ്(​​​ബോ​​​ഡി) ഉ​​​ണ്ട്. വിമാനത്തിന്റെ നീളം  238 അടിയും  ​​​ചി​​​റ​​കു​​ക​​​ൾ​​​ക്കി​​​ടെ 385 ​​​അ​​​ടി വീതിയും ഉണ്ട് . ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ലെ മൊ​​​ഹാ​​​വെ എ​​​യ​​​ർ ആ​​​ൻ​​​ഡ് സ്പേ​​​സ് പോ​​​ർ​​​ട്ടി​​​ൽ​​​നി​​​ന്ന് ശ​​നി​​യാ​​ഴ്ച ശ​​നി​​യാ​​ഴ്ച രാ​​വി​​ലെയാണ് കൂറ്റൻ വിമാനം പറന്നുയർന്നത് .17,000 അ​​​ടി വ​​​രെ ഉ​​​യ​​​ര​​​ത്തി​​​ൽ വി​​​മാ​​​നം ര​​ണ്ട​​ര മ​​​ണി​​​ക്കൂ​​​ർ ആ​​​കാ​​​ശ​​​ത്തു പറന്നത്  മ​​​ണി​​​ക്കൂ​​​റി​​​ൽ 302 കി​​​ലോ​​​മീ​​​റ്റ​​​ർ വേഗത്തിലാണ് .തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു . ഒ​​രേ​​സ​​മ​​യം മൂ​​ന്നു റോ​​ക്ക​​റ്റു​​ക​​ൾ വ​​ഹി​​ച്ചു പ​​റ​​ക്കാ​​നാ​​വും. റോ​​ക്ക​​റ്റു​​ക​​ൾ ആ​​കാ​​ശ​​ത്തു​​ വി​​ക്ഷേ​​പി​​ക്കാ​​നും സാ​​ധി​​ക്കും. മൈ​​ക്രോ​​സോ​​ഫ്റ്റി​​ന്‍റെ സ​​ഹ​​സ്ഥാ​​പ​​ക​​നാ​​യി​​രു​​ന്ന പോ​​ൾ അ​​ല്ല​​നാ​​ണ് സ്ട്രാ​​റ്റോ​​ലോ​​ഞ്ച് കമ്പനിക്കായി മു​​ത​​ൽ മു​​ട​​ക്കി​​യ​​ത്. വിമാനത്തിന്റെ ആദ്യ പറക്കൽ കാണാൻ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിൽ എത്തിയിരുന്നത് .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.