You are Here : Home / USA News

ഐഎൻഎഐയുടെ സ്പ്രിങ് കോൺഫറൻസ് വിജയകരമായി

Text Size  

Story Dated: Monday, March 25, 2019 10:37 hrs UTC

ജൂബി വള്ളിക്കളം

ഷിക്കാഗോ∙ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ഇല്ലിനോയിയുടെ ആഭിമുഖ്യത്തിൽ അമിത ഹെൽത്ത് പ്രസൻസ് ഹോളി ഫാമിലി മെഡിക്കൽ സെന്ററിൽ വച്ച് നടത്തിയ കോൺഫറൻസ് വിജയകരമായിരുന്നു. ഐഎൻഎഐ പ്രസിഡന്റ് ആനി എബ്രാഹം തിരി തെളിയിച്ച കോൺഫറൻസിൽ അമേരിക്കൻ നഴ്സസ് അസോസിയേഷൻ ഇല്ലിനോയിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ സ്വാർട്ട് ഹെൽത്ത് കെയർ പോളിസി അപ്ഡേറ്റിനെക്കുറിച്ച് ക്ലാസ് എടുത്തു. ഡോ. ആനി എബ്രാഹം സോഷ്യൽ മിഡിയ ആൻഡ് നഴ്സിങ് പ്രാക്ടീസിനെക്കുറിച്ചും ക്ലാസ് നയിച്ചു. മിനി ജോൺസൻ, റാണി കാപ്പന്‍, ഡോ. ജസീന വെളിയത്തുമാലില്‍, മേഴ്സി കുര്യാക്കോസ്, നാൻസി സൗറ്റെട്ടും എന്നിവരും ക്ലാസ് എടുത്തു. ലിൻഡ മിഥുൻ നഴ്സിങ് ഡോക്യുമെന്റേഷനെക്കുറിച്ചും കെയറിംഗ് ഫോർ ട്രാൻസ് ജെൻഡർ പേഷ്യന്റ്സിനെപ്പറ്റി ചാരി വെണ്ടന്നൂറും ക്ലാസെടുത്തു. നഴ്സിങ്ങിന്റെ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച ഇവർ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചപ്പോൾ അത് വളരെ ഉപകാരപ്രദമായിരുന്നുവെന്ന് കോൺഫറൻസിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

 

ഐഎൻഎഐയുടെ എജ്യുക്കേഷണൽ ചെയർപേഴ്സൻ ഡോ. സൂസൻ മാത്യുവും എംപിആർഎൻ ചെയർപേഴ്സൻ ഡോ. റജീന ഫ്രാൻസീസുമാണ് നഴ്സുമാരുടെ തുടർ വിദ്യാഭ്യാസത്തിന് അനുയോജ്യമായ അഞ്ച് സിഇ ലഭിക്കുന്ന കോൺഫറൻസ് കോഓർഡിനേറ്റ് ചെയ്തത്. സെക്രട്ടറി മേരി റജീന സേവ്യർ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ് സിബി, വൈസ് പ്രസിഡന്റ് ഷിജി അലക്സ്, ട്രഷറർ എൽസമ്മ ലൂക്കോസ് വിവിധ കമ്മിറ്റി ചെയർ പേഴ്സന്മാരായ ജൂബി വള്ളിക്കളം, സുനു തോമസ്, സിൻഡി സാബു, റോസ്മേരി കോലഞ്ചേരി, ആഗ്നസ് മാത്യു, ശോഭ ജിബി എന്നിവർ കോൺഫറൻസിന്റെ വിജയത്തിനായി പ്രവർത്തിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.