You are Here : Home / USA News

ക്രൈസ്തവ ധീര യോദ്ധാവ് ബ്രദര്‍ ജോസ്

Text Size  

Story Dated: Friday, March 15, 2019 11:12 hrs UTC

ക്രൈസ്തവ വിശ്വാസത്തിന്റെ യഥാര്‍ത്ഥ അന്ത:സത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തന നിരതമായ ജീവിതത്തിലൂടെ വിശ്വാസത്തെ കര്‍മ മണ്ഡലത്തിലേക്കുയര്‍ത്തിയ ഡാളസ് ഫോട്ടുവര്‍ത്തു ബ്രദറണ്‍ വിശ്വാസികളുടെ ഇടയില്‍ വേറിട്ട വ്യക്തിത്വത്തിനുടമ ജോസ് സഹോദരനെന്നു അറിയപ്പെട്ടിരുന്ന ബ്രദര്‍ ജോസ് പൊന്മണിശ്ശേരിയെ അകാലത്തില്‍ മരണം തട്ടിയെടുത്തത് മാര്‍ച്ച് 11ചൊവാഴ്ചയായിരുന്നു . തൃശൂര്‍ പട്ടണത്തില്‍നിന്നും മൂന്നു കിലോമീറ്റര് കിഴക്കുമാറി പ്രശാന്തസുന്ദരമായ അഞ്ചേരിയെന്ന ഗ്രാമത്തില്‍ പൊന്മണിശ്ശേരി തിമത്തിയുടെയും ഇട്ട്യാനത്തിന്റെയും മകനായി 1958 ലായിരുന്നു ജോസിന്റെ ജനനം. നെല്ലിക്കുന്ന് റെഹാബോത് ,ചിറ്റൂര്‍ ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌കൂള്‍, തൃശൂര്‍ കാല്‍ ഡിയന്‍ ഹൈ സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളില്‍നിന്നും പ്രാഥമിക വിദ്യാഭ്യാസവും കാലിക്കറ് /കേരള യൂണിവേഴ്‌സിറ്റികളില്‍ നിന്നും ബാങ്കിങ് അക്കൗണ്ടിംഗ് വിഷയങ്ങളില്‍ ബിരുദവും കരസ്ഥമാക്കി തുടര്‍ന്നു ബഹ്‌റിനില്‍ ഗള്‍ഫ് ഡെയ്‌ലി ന്യൂസ് എഡിറ്റോറിയല്‍ ഡിപ്പാര്‍ട്‌മെന്റില്‍ ആര്ടിസ്‌റ് ആയി പ്രവര്‍ത്തിച്ചിരുന്നു. 1992 ലാണ് കുടുംബസമേതം ന്യൂയോര്‍ക്കിലേക്ക് കുടിയേറിയത്. രണ്ടു വര്ഷത്തിനു ശേഷം ന്യൂയോര്‍ക്കില്‍ നിന്നും മൂവ് ചെയ്തു ഡാലസില്‍ സ്ഥിരതാമസമാക്കി. ഡാളസ് ഹില്‍ട്ടണ്‍ ഗ്രൂപ്പ് കാപിറ്റല്‍ അക്കൗണ്ടന്റായി ജോലിചെയ്തുവരികയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.