You are Here : Home / USA News

നോര്‍ത്ത് ടെകസസിലെ ക്രിക്കറ്റ് സ്‌റ്റേഡിയ നിര്‍മ്മാണം പ്രതിസന്ധിയില്‍

Text Size  

ഏബ്രഹാം തോമസ്

raajthomas@hotmail.com

Story Dated: Thursday, March 14, 2019 11:57 hrs UTC

ലോകം മുഴുവന്‍ ഒരു ഭ്രാന്തായി ക്രിക്കറ്റിന് പിന്നാലെ പായുമ്പോള്‍ അമേരിക്കയില്‍ ഈ കായിക വിനോദം ഇപ്പോഴും ശൈശവാസ്ഥയിലാണ്. ഇക്കഴിഞ്ഞ വേള്‍ഡ് കപ്പിന് ശേഷം ആവേശഭരിതമായ ചില ചലനങ്ങള്‍ കണ്ടു. അവയിലൊന്ന് നോര്‍ത്ത് ടെക്‌സസിലെ അലന്‍ നഗരത്തില്‍ 500 മില്യന്‍ ഡോളര്‍ ചെലവഴിച്ച് ഒരു ക്രിക്കറ്റ് സ്‌റ്റേഡിയവും സ്‌പോര്‍ട്‌സ് കോംപഌക്‌സും പണികഴിപ്പിക്കും എന്ന പ്രഖ്യാപനമായിരുന്നു. 2018 ഡിസംബറില്‍ നടത്തിയ പ്രഖ്യാപനം ഇ്‌പ്പോള്‍ പ്രതിസന്ധിയിലാണ്. പെന്‍സില്‍വാനിയ ആസ്ഥാനമായ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് വെഞ്ചേഴ്‌സിന്റെ ക്രിക്ക് റിയല്‍റ്റി കമ്പനിയും മക്കിനി ആസ്ഥാനമായ ഠക്കര്‍ ഡെവലപ്പേഴ്‌സും ചേര്‍ന്ന് 80 ഏക്കര്‍ ഭൂമി വികസിപ്പിച്ച് അവിടെ ക്രിക്കറ്റ് സ്റ്റേഡിയവും റീട്ടെയില്‍ വ്യവസായങ്ങളും റെസ്റ്റോറന്റുകളും ഹോട്ടലും ഓഫീസുകളും പാര്‍പ്പിട സമുച്ചയവും നിര്‍മ്മിക്കുവാനായിരുന്നു പദ്ധതി. അലന്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കോര്‍പ് ഡെവലപ്പേഴ്‌സിന് 25 മില്യന്‍ ഡോളറിന്റെ ഇന്‍സെന്റീവും സിറ്റി ഓഫ് അലന്‍ നികുതി ഇളവുകളും വാഗ്ദാനം ചെയ്തു. ക്രിക്ക് റിയാലിറ്റി പദ്ധതിയുടെ വികസനവുമായി മുന്നോട്ട് പോകുന്നില്ല എന്ന് സിറ്റി ഓഫ് അലനെ അറിയിച്ചു. സ്റ്റേഡിയം കോംപ്ലക്‌സ് വന്നാല്‍ വാഹന ഗാതാഗത തിരക്ക് കൂടുമെന്ന് ചില പ്രദേശവാസികള്‍ പ്രതിഷേധം അറിയിച്ചിരുന്നു. സ്റ്റേഡിയം വന്നിരുന്നെങ്കില്‍ അത് ക്രിക്കറ്റ് എന്ന സ്‌പോര്‍ട്‌സ് നോര്‍ത്ത് ടെക്‌സസിലും അമേരിക്കയിലും വളരുവാന്‍ സഹായകമാവുമായിരുന്നു എന്ന് ക്രിക്കറ്റ് പ്രേമികള്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.