You are Here : Home / USA News

എസ്എംസിസി വാര്‍ഷിക ജനറല്‍ ബോഡി സാന്റാആനയില്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, February 28, 2019 11:23 hrs UTC

ലോസ് ഏഞ്ചല്‍സ് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസിന്റെ വാര്‍ഷിക ജനറല്‍ ബോഡി മീറ്റിംഗ് ഫെബ്രുവരി 2 ന് ലോസ് ആഞ്ചലസിലെ സാന്റാ ആനയിലുള്ള സെന്റ് തോമസ് ദേവാലയാങ്കണത്തില്‍ നടത്തി. എസ്.എം.സി.സി. നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം എസ്.എം.സി.സി. ഡയറകറ്റര്‍ ഫാദര്‍ കുര്യന്‍ നടുവേലി ചാലുങ്കല്‍ ഉല്‍ഘാടനം ചെയ്തു. എസ്.എം.സി.സി. നടത്തുന്ന സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളെയും, ആതുര സേവനങ്ങളെയും ഫാദര്‍ കുര്യന്‍ നടുവേലിചാലുങ്കല്‍ അഭിനന്ദിച്ചു. സാന്റാ ആനാ ഫൊറോനാ പള്ളി വികാരി ഫാദര്‍ മാത്യു മുഞ്ഞനാട്ട് ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് അധ്യക്ഷ പ്രസംഗത്തില്‍, എസ്.എം.സി.സി. എന്നും സീറോ മലബാര്‍ സഭയുടെ കരുത്തും കാവലുമായി തുടരുമെന്ന് സിജില്‍ പാലക്കലോടി പ്രഖ്യാപിച്ചു. ഭാവി പ്രവര്‍ത്തനങ്ങളുടെ ഹ്രസ്വമായ രൂപ രേഖയും സിജില്‍ പാലക്കലോടി അവതരിപ്പിച്ചു. സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് എസ്.എം.സി.സി.യുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് സംഘടനയുടെ വളര്‍ച്ചക്കായി കഴിഞ്ഞ ഇരുപത് വര്ഷങ്ങളായ് നല്‍കിയ സേവനങ്ങളെ അനുമോദിച്ചു കൊണ്ട് എസ്.എം.സി.സി. ബോര്‍ഡ് ചെയര്‍മാന്‍ കൂടിയായ ജോര്‍ജ് കുട്ടി പുല്ലാപ്പള്ളിയെ പൊന്നാട അണിയിച്ചു് ആദരിച്ചു. വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടില്‍ ചടങ്ങില്‍ എം.സി. യായിരുന്നു. അമേരിക്കയുടെ വിവിധ നഗരങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന എല്ലാ എസ്.എം.സി.സി. പ്രവര്‍ത്തകര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്കും ജോയിന്റ് ട്രഷറര്‍ മാത്യു ചാക്കോ നന്ദി പറഞ്ഞു. തുടര്‍ന്ന് ഉച്ച ഭക്ഷണത്തിന് ശേഷം എസ്.എം.സി.സി. റാഫിള്‍ നറുക്കെടുപ്പും പാനല്‍ ചര്‍ച്ചയും നടത്തി. നറുക്കെടുപ്പിനെ തുടര്‍ന്ന് സഭയിലെ അല്മായ ശാക്തീകരണത്തില്‍ എസ്.എം.സി.സി. യുടെ പങ്ക് എന്ന വിഷയത്തെ ആസ്പദമാക്കി പാനല്‍ ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ഫിലാഡല്‍ഫിയ എസ്.എം.സി.സി. യെ പ്രധിനിധികരിച്ചു ഷാജി മിറ്റത്താനാനി, റോഷന്‍ പ്ലാമൂട്ടില്‍, ജോര്‍ജ് വി ജോര്‍ജ് എന്നിവരും, സാന്‍ഫ്രാന്‌സിസ്‌കോയെ പ്രതിനിധീകരിച്ചു ജോസഫ് പയ്യപ്പിള്ളിയും, ചിക്കഗോയെ പ്രതിനിധീകരിച്ചു മേഴ്‌സി കുര്യാക്കോസും സംസാരിച്ചു. എസ്,എം,സി,സി,യുടെ സാന്റാ ആനാ യൂണിറ്റിന്റെ പ്രവര്‍ത്തകരായ ബൈജു വിധേയത്തില്‍, മാത്യു ചാക്കോ, ജോണ്‍സണ്‍ ജോസഫ്, മിനി രാജു, രാജു എബ്രഹാം, മെറിന്‍ തോമസ്, മേഴ്‌സി സജി, മിനി ജോസഫ്, ജോണ്‍ പോള്‍, ടോമി തോമസ്, ബിജു ജോര്‍ജ്, ജോഷ് സേവിയര്‍, മാത്യു ചാക്കോ, ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി, എന്നിവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു. ഫാദര്‍ കുര്യന്‍ നടുവേലിചാലുങ്കലും, ഫാദര്‍ മാത്യു മുഞ്ഞനാട്ടും ചേര്‍ന്നാണ് ചര്‍ച്ച നയിച്ചത്. എസ്.എം.സി.സി.യുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്ജിതമാക്കാനും, എല്ലാ ഇടവകകളിലും യൂണിറ്റുകള്‍ ആരംഭിക്കാനും ചര്‍ച്ചയില്‍ തീരുമാനമെടുത്തു. അതോടൊപ്പം തന്നെ കേരളത്തിലുണ്ടായ പ്രളയ ദുരിതത്തില്‍ മണ്ണിടിച്ചില്‍ മൂലം വീട് നഷ്ടപെട്ട ഒരു കുടുംബത്തിന് വീട് നിര്‍മ്മിച്ചു കൊടുക്കാനും, തക്കല രൂപതയിലെ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികളെ പഠിപ്പിക്കാന്‍ ആരംഭിച്ച എസ്.എം.സി.സി.യുടെ എഡ്യുകെയര്‍ പദ്ധതി തുടര്‍ന്ന് കൊണ്ട് പോകാനും തീരുമാനിച്ചു. മെക്‌സിക്കോയില്‍ മാലിന്യ കൂമ്പാരത്തിന് മദ്ധ്യേ ജീവിക്കാന്‍ വിധിക്കപെട്ട ഒരു പറ്റം ഗ്രാമ വാസികളുടെ പുനരധിവാസത്തിനും, അവരുടെ കുഞ്ഞുങ്ങളുടെ തുടര്‍ പഠനത്തിനുമായി വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ 2019 മാര്‍ച്ച് 24 ന് എസ്.എം.സി.സി യില്‍ നിന്ന് ഒരു സംഘം മെക്‌സിക്കോ സന്ദര്‍ശിക്കാനും മാര്‍ച്ച് 30 വരെ ഒരാഴ്ച്ച അവിടെ താമസിച്ചു വേണ്ട സഹായങ്ങള്‍ ചെയ്യാനും തീരുമാനിച്ചു. അതിര്‍ത്തികളില്‍ മതിലുകള്‍ നിര്‍മ്മിക്കുകയല്ല, മതിലുകള്‍ ഭേദിക്കുന്ന മനുഷ്യത്വത്തിനും, നന്മയ്ക്കും വേണ്ടിയാണ് എസ്.എം.സി.സി. നിലകൊള്ളുന്നതെന്ന് പ്രസിഡന്റ് സിജില്‍ പാലക്കലോടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.