You are Here : Home / USA News

ഷൈനി ജോസ് കിഴക്കനടിയില്‍ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ ( MAT) പ്രസിഡന്റ്

Text Size  

Story Dated: Thursday, January 24, 2019 10:38 hrs UTC

ജോസ്മോന്‍ തത്തംകുളം അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളില്‍ ഒന്നായ മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പയുടെ 2019ലെ പ്രസിഡണ്ടായി ഷൈനി ജോസ് കിഴക്കനടിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തില്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ ആയി സേവനം ചെയ്തു വരികയായിരുന്ന ഷൈനി 2002 അമേരിക്കയിലെത്തി. ഇപ്പൊള്‍ ഭര്‍ത്താവ് ജോസ് കിഴക്കനടിയില്‍നോടപ്പം ഇന്ത്യന്‍ ജ്യുവലറി ആന്‍ഡ് ബൗട്ടിക്, റിയല്‍എസ്‌റ്റേറ്റ്, തുടങ്ങിയ വിവിധതരം ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഷൈനി കൊച്ചി മടപ്പറമ്പത് കുടുംബാംഗമാണ്. മക്കള്‍ അഹന്നൃ, സ്റ്റീഫന്‍, ജോസഫ്. ബിഷന്‍ ഖീലെുവ പ്രസിഡന്റ് എലെക്ട്, ഹരി നായര്‍ വൈസ് പ്രസിഡന്റ് സുനിത ഫ്‌ലവര്‍ഹില്‍ സെക്രട്ടറി, അരുണ്‍ ചാക്കോ ജോയിന്‍ സെക്രട്ടറി, അനില്‍ നെച്ചില്‍ ട്രഷറര്‍, ബെന്‍സി മാക്കിയില്‍ ജോയിന്റ് ട്രഷറര്‍ എന്നിവരാണ് മറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി.അംഗങ്ങള്‍. ജോമോന്‍ തോമസ്, ജോര്‍ജ് ജോസഫ്, റിനി ആന്‍ ബേബി (മെമ്പര്‍ഷിപ്), ടാന്യ ചുമ്മാര്‍, ജെയ്‌നി ഷൈജന്‍, രാഹുല്‍ ജോര്‍ജ്( കിഡ്‌സ് ക്ലബ് ), ഇവിന്‍ കുര്യാക്കോസ്, സോണിയ തോമസ്, അനു ജോസ്, (യൂത്ത് ), ബോബി എബ്രഹാം, റെനിമോന്‍ മാത്യു(സ്‌പോര്‍ട്‌സ് ), കുര്യാക്കോസ് കറുകപ്പള്ളി, മാത്യുക്കുട്ടി തോമസ് (സീനിയര്‍ ക്ലബ്), റീന മാത്യു, ബിജു കെ നായര്‍, (പ്രോഗ്രാം), ജോണ്‍ നോബിള്‍ ബന്ഗ്ലാഡപറമ്പില്‍, എബ്രഹാം കല്ലാടത്തില്‍(പി.ര്‍.ഓ) ,എന്നിവരാണ് മറ്റ് കമ്മറ്റിയംഗങ്ങള്‍. സണ്ണി മാറ്റമന ചെയര്മാന്, സുരേഷ് നായര്‍ വൈസ് ചെയര്മാന്, വര്ഗീസ് മാണി സെക്രട്ടറി, മാത്യു തണ്ടാശേരില്‍ ട്രഷറര്‍, ജോമോന്‍ തെക്കേത്തൊട്ടിയില്‍, സൈമണ്‍ തൊമ്മന്‍, ഷൈനി ജോസ് കിഴക്കനടിയില്‍ എന്നിവരാണ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍. 17 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 24 പേര്‍ അടങ്ങിയ വളരെ വിപുലമായ കമ്മറ്റി രൂപീകരിച്ച് പ്രസിഡന്റ് ഷൈനിയുടെ നേതൃപാടവത്തെ ചെയര്‍മാന്‍ സണ്ണി മറ്റമനയും മറ്റ് അഡ്വൈസറി ബോര്‍ഡ് അംഗങ്ങളും പ്രശംസിച്ചു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ജനുവരി ഇരുപത്തിയാറാം തീയതി ശനിയാഴ്ച വൈകുന്നേരം 5.30ന് ക്‌നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ (2620 Washington Rd. Valarico, FL. 33594) വച്ചുനടക്കുന്ന ന്യൂ ഇയര്‍ ആഘോഷ പരിപാടിയില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റെടുക്കുന്നതാണ്.പ്രിസിഡന്റ് ഷൈനിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ജനുവരി 26ന് നടക്കുന്ന ന്യൂ ഇയര്‍ ആഘോഷത്തിലേക്ക് ഏവരുടെയും സാന്നിദ്ധ്യ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.