You are Here : Home / USA News

ഫോമയുടെ ജോബ്‌ ഫെയര്‍ നവംബര്‍ 16-ന്‌ ന്യൂജേഴ്‌സിയില്‍

Text Size  

Story Dated: Wednesday, October 16, 2013 10:41 hrs UTC

വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌

 

t ന്യൂജേഴ്‌സി: സാമ്പത്തിക അടിയന്തരാവസ്ഥയും മാന്ദ്യവും മൂലം ജോലി ലഭിക്കാത്ത മലയാളികള്‍ഉള്‍പ്പടെ അനേകം പേര്‍ക്ക്‌ വഴിത്തിരിയായി മാതൃകയായി ഫോമ എന്ന സംഘടനകളുടെ സംഘടന മുന്നോട്ടു വരുന്നു. നവംബര്‍ 16-ന് ന്യൂജേഴ്‌സിയിലെ എഡിസണ്‍ ഹോട്ടലില്‍ വച്ച്‌ നടക്കുന്ന ഫോമയുടെ യംഗ് പ്രൊഫഷണല്‍ സമ്മിറ്റില്‍വച്ചാണ്‌ ജോബ്‌ ഫെയര്‍ നടത്തപെടുന്നത്‌. ന്യൂജേഴ്‌സിയിലെ പ്രമുഖ പൊതുപ്രവര്‍ത്തകന്‍ ജിബി തോമസ്‌ മോളോപറമ്പില്‍ ചെയര്‍മാനായി രൂപികരിച്ച കമ്മിറ്റിയില്‍ അനില്‍ പുത്തന്‍‌ചിറ, ജെയിന്‍ ജേക്കബ്‌, അജിത്‌പുതിയവീട്ടില്‍ എന്നിവരാണ്‌ ജോബ്‌ ഫെയറിനു മേല്‍നോട്ടം വഹിക്കുന്നത്‌. അമേരിക്കയിലെ രണ്ടാം തലമുറയിലെ ഉദ്യോഗാര്‍ത്ഥികളായ എല്ലാ പ്രൊഫഷണലുകളും ഈ അവസരം മുതലെടുക്കണമെന്ന്‌ അനില്‍ പുത്തന്‍ചിറ അഭ്യര്‍ഥിച്ചു. ജോബ്‌ ഫെയറില്‍ പങ്കെടുക്കുന്ന ഏതാനും കമ്പനികളുടെയും അവരുടെ പ്രതിനിധികളുടെയും പേരുകള്‍ ചുവടെ കൊടുക്കുന്നു.

ഐടിവിഭാഗം:

1) ഓര്‍കിഡ്‌ കണ്‌സള്‍ട്ടിംഗ്‌ (Orchid consulting), ലതമേനോന്‍, സ്വാതി സര്‍കാര്‍, ബീന സിദ്ധാര്‍ത്ഥന്‍.

2) ഫോറാനസ്സ്‌ (FOURANS), അജിത രാജേഷ്‌, മഞ്‌ജു രാമന്‍, റീനറൂബി.

3) എസ്‌ക്യൂബ്‌ (S Cube) വൈശാലി അംബേദ്‌കര്‍.

4) ട്രെയില്‍ബ്ലേസ്സേഴ്‌സ്‌ (TrailBlazzers) ക്യൂബ്‌സ്‌ (Cubes)

എന്ന കമ്പനി അമേരിക്കയില്‍ ബിരുദത്തിനും ബിരുദാനന്തര ബിരുദപഠനത്തിനും ആയി എത്തുന്ന വിദ്യാര്‍ഥികള്‍ക്കു പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നവരെയും ( ഓപിടികാര്‍ഡ്‌) പുതുതായി ജോലി അന്വേഷിക്കുന്നവരെയും ജോലിക്കായി റിക്രൂട്ട്‌ചെയ്യന്ന ഏജന്‍സിയാണ്‌.

ഹെല്‍ത്ത്‌ വിഭാഗം:

1) അശ്വേര്‍ഡുകെയര്‍സിസ്റ്റംസ്‌ (Assured cares ystems ) ടോംസ്‌ മാത്യൂസ്‌

2) നേഴ്‌സസ്‌ ഫൈന്‍ഡേഴ്സ് (Nurses Finders) ബോബി തോമസ്‌

കൂടുതല്‍ കമ്പനികളുമായി സംഘാടകര്‍കൂടി ആലോചന നടത്തി വരുന്നു. ഈ സേവനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്താന്‍ ഫോമ പ്രസിഡന്റ്‌ ജോര്‍ജ്‌ മാത്യുവും, സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്‌, ട്രഷറര്‍ വര്‍ഗ്ഗീസ്‌ ഫിലിപ്പ്‌, രാജു , ജോയിന്റ്‌ സെക്രട്ടറി റെനി പൗലോസ്‌, ജോയിന്റ്‌ ട്രഷറര്‍ സജീവ്‌ വേലായുധന്‍ എന്നിവര്‍ ആഹ്വാനം ചെയ്‌തു. ഈ ഒരു സംരംഭത്തോട്‌ കൂടി, കൂടി വരവുകള്‍ മാത്രമല്ല സാമൂഹിക പ്രവര്‍ത്തനത്തിലും ഫോമ ഒരുപടികൂടി മുന്നേറി മറ്റുള്ളവര്‍ക്ക്‌ ഒരു മാതൃകയാവുകയാണ്‌. ഈ യംഗ് പ്രൊഫഷണല്‍ സമ്മിറ്റ്‌ ഒരു വന്‍ വിജയമാക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ ജിബി തോമസ്‌ മോളോപറമ്പില്‍ അഭ്യര്‍ഥിച്ചു. ഇനിയും ഏതെങ്കിലും കമ്പനികള്‍ക്ക്‌ ഈ ജോബ്‌ ഫെയറില്‍പങ്കെടുക്കാന്‍ താത്‌പര്യം ഉണ്ടെങ്കില്‍ ഉടന്‍ സംഘാടകരുമായി ബന്ധപ്പെടാവുന്നതാണ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌:

ജോര്‍ജ്‌ മാത്യു 2675491196, ഗ്ലാഡ്‌സണ്‍ വര്‍ഗ്ഗീസ്‌ 8475618402, വര്‍ഗ്ഗീസ്‌ ഫിലിപ്പ്‌ 2159347212, ജിബി തോമസ്‌ 9145731616, അനില്‍ പുത്തന്‍ചിറ 7323196001, ജെയിന്‍ ജേക്കബ്‌ 8456391915, അജിത്‌ പുതിയവീട്ടില്‍ 6466412765. ബ്രോഷ്വറില്‍ പരസ്യങ്ങള്‍ നല്‌കാന്‍: വിനോദ്‌ കൊണ്ടൂര്‍ ഡേവിഡ്‌ 3132084952, ബാബു തെക്കേക്കര 4435353955

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.