You are Here : Home / USA News

അയ്യപ്പ സേവാ രത്‌ന പുരസ്‌കാരം ഹരി പത്തനാപുരത്തിന്

Text Size  

Story Dated: Saturday, September 28, 2013 11:02 hrs UTC

ഈ വര്‍ഷത്തെ അയ്യപ്പസേവാ രത്‌ന പുരസ്‌കാരത്തിന് ജ്യോതിഷ ഗവേഷകനായ ഹരി പത്തനാപുരം തിരഞ്ഞെടുക്കപ്പെട്ടു. അന്ധ വിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാതെ ശാസ്ത്രീയമായ പഠനത്തിലൂടെയും, വിശകലനത്തിലൂടെയും, യുക്തിഭദ്രമായ അവതരണത്തിലൂടെയും ജ്യോതിഷത്തെ സൂര്യ ടി.വി ഭാഗ്യനക്ഷത്രം പരിപാടിയിലൂടെ ജനങ്ങളിലേയ്ക്ക് എത്തിച്ചതിനാണ് ഈ അവാര്‍ഡ്. ജ്യോതിഷവും, ആയുര്‍വ്വേദവും സമന്വയിപ്പിച്ചുള്ള ഹരി പത്തനാപുരത്തിന്റെ പഠനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്. അതു പോലെ തന്നെ ജ്യോതിഷത്തെ പൊതുസമൂഹത്തിനുകൂടി പ്രയോജനകരമായ തരത്തില്‍ അവതരിപ്പിക്കുന്നതില്‍ ഹരി പത്തനാപുരം കാട്ടുന്ന ഉത്സാഹം ശ്രദ്ധേയമാണ്. കഴിഞ്ഞ ഇരുപത്തഞ്ചിലധികം വര്‍ഷങ്ങളായി ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിച്ചുവരുന്ന സംഘടനായാണ് വേള്‍ഡ് അയ്യപ്പ സേവാ ട്രസ്റ്റ്. ഇതിന്റെ ഇക്കൊല്ലത്തെ അയ്യപ്പ സെവാ പുരസ്‌കാരത്തിനാണ് അദ്ദേഹം അര്‍ഹനായിട്ടുള്ളത്. ഒക്ടോബര്‍ 12,13 തീയതികളില്‍ ന്യൂജേഴ്‌സിയിലെ മാവാ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന വേള്‍ഡ് അയ്യപ്പ സേവാ കണ്‍വെന്‍ഷനില്‍ സൂര്യകാലടി മന അധിപന്‍ പൂജ്യ സൂര്യ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട് അവാര്‍ഡ് നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.