You are Here : Home / USA News

പെഷാവര്‍ സ്‌ഫോടനം ; എസ്.എം.സി.സി. അപലപിച്ചു

Text Size  

ഷോളി കുമ്പിളുവേലി

sholy1967@hotmail.com

Story Dated: Friday, September 27, 2013 10:38 hrs UTC

ന്യൂയോര്‍ക്ക് : പാക്കിസ്ഥാനിലെ പെഷാവര്‍ ഓള്‍ സെയ്ന്റസ് പള്ളിയില്‍ കഴിഞ്ഞ ഞായറാഴ്ച തീവ്രവാദികള്‍ നടത്തിയ ഇരട്ട ചാവേര്‍ ബോംബാക്രമണത്തെ, സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്. എം.സി.സി) ബ്രോങ്ക്‌സ് ചാപ്റ്റര്‍ ശക്തമായി അപലപിച്ചു. പിഞ്ചുകുട്ടികള്‍ ഉള്‍പ്പെടെ 80 ല്‍ പരം വിശ്വാസികളാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത് . പാക്കിസ്ഥാനില്‍ ഏറ്റം ന്യൂനപക്ഷമായ ക്രിസ്ത്യാനികള്‍ , താലിബാന്‍ പോലുള്ള മത തീവ്രവാദികളുടെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്കിടയില്‍ നടത്തുന്ന അതി ജീവനത്തിന് എല്ലാ വിശ്വാസികളുടെയും പ്രാര്‍ത്ഥനയും സഹായങ്ങളും ഉണ്ടാകണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു. എസ്.എം.സി.സി യുടെ പ്രതിഷേധം അറിയിച്ചുകൊണ്ട് പാക്കിസ്ഥാന്‍ എംബസിയിലേക്ക് കത്ത്‌ അയക്കാനും യോഗം തീരുമാനിച്ചു. പ്രസിഡന്റ് ഷോളി കുമ്പിളുവേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജോസഫ് കാഞ്ഞമല, ജോസ് ഞാറകുന്നേല്‍, ജോജോ ഒഴുകയില്‍ , ചിന്നമ്മ പുതു പറമ്പില്‍ , ഷാജി സഖറിയ, ജോസ് മലയില്‍ തുടങ്ങിയവന്‍ പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.