You are Here : Home / USA News

കലാവേദിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നു

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, September 27, 2013 01:26 hrs UTC

2004 മുതൽ ന്യൂയോർക്ക്‌ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന കലാവേദി ഇന്റർനാഷണൽ എന്ന കലാ- സാംസ്കാരിക സംഘടനയുടെ പ്രവർത്തനങ്ങൾ അമേരിക്കയിലും കേരളത്തിലും കൂടുതൽ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജീവകാരുണ്യ പദ്ധതികളുടെ പ്രവർത്തനങ്ങൾ ത്വരിതപെടുത്തുവാൻ ന്യൂയോർക്കിൽ ചേർന്ന പൊതുയോഗം തീരുമാനിച്ചു. 2006 - ൽ തിരുവനന്തപുരത്തുവച്ച് നടൻ ശ്രീനിവാസൻ ഉദ്ഘാടനം ചെയ്ത കലാവേദിയുടെ 'ആർട്ട്‌ ഫോർ ലൈഫ്' (കല ജീവന് വേണ്ടി) എന്ന ജീവകാരുണ്യ പദ്ധതിയുടെ ഭാഗമായി കേരളത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യാൻ ഫണ്ട്‌ രൂപികരണത്തിന്റെ ഭാഗമായി കലാവേദി ഒക്ടോബർ മാസം 20-ആം തീയതി ന്യൂയോര്ക്കിലെ ഫ്ലോറൽ പാർക്കിലുള്ള ടൈസൻ സെന്റെറിൽ വച്ച് കലാമേളയും ബാൻക്വറ്റ്നൈറ്റ്‌ ഉം ഒരുക്കുന്നു. അമേരിക്കൻ മലയാളികളുടെ ഇളംതലമുറയിൽപ്പെട്ട പ്രതിഭാശാലികളായ കലാകാരന്മാരുടെയും, കലാകാരികളുടെയും ഉജ്ജലപ്രകടനങ്ങൾ ഈ പരിപാടിയുടെ ഹൈലൈറ്റ് ആയിരിക്കും. ദേവസ്സി പാലാട്ടിയും സംഘവും അവതരിപ്പിക്കുന്ന 'ഒരു ദേശം നുണ പറയുന്നു' എന്ന ഹൃസ്വനാടകവും, ഇതര ഭാരതീയനൃത്തങ്ങളും പരിപാടിക്ക് മികവു കൂട്ടും. എല്ലാ സഹൃദയരായ കലാസ്നേഹികളുടെയും സഹായ സഹകരണങ്ങൾ അഭ്യർഥിക്കുന്നതായി കലാവേദിയുടെ പ്രസിഡന്റ്‌ സിബി ഡേവിഡ്‌, സെക്രട്ടറി ഡിൻസിൽ ജോർജ്, ട്രസ്റ്റി ജിബി മാത്യു, പ്രോഗ്രാം കണ്‍വീനർ നോബിൾ ജോർജ് എന്നിവര് അറിയിച്ചു. വിവരങ്ങള്ക്ക് ദയവായി ബന്ധപ്പെടുക, സിബി ഡേവിഡ്‌ - 917-353-1379 ഡിൻസിൽ ജോർജ് - 516-637-4969 ജിബി മാത്യു - 516-849-4537 നോബിൾ ജോർജ് - 516-643-2527 email - info@kalavedionline.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.