You are Here : Home / USA News

ജെ എല്‍ ആര്‍ അസോസിയേഷന്‍ ഓഫ് മലയാളീസ് ഓണം ആഘോഷിച്ചു

Text Size  

Story Dated: Tuesday, September 17, 2013 10:13 hrs UTC

ബ്ലസന്റ് ജോര്‍ജ്ജ്

 

ലണ്ടന്‍ : ജെ എല്‍ ആര്‍ (ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ) അസോസിയേഷന്‍ ഓഫ് മലയാളീസ് സെന്റ് ജെയിംസ് ചര്‍ച്ച് പാരിഷ് ഹാളില്‍ ഓണം ആഘോഷിച്ചു. ആര്‍പ്പുവിളിയോടെ മാവേലിയെ വരവേറ്റതോടെ പരിപാടികള്‍ക്ക് തുടക്കമായി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആധവ് അബിന്‍ നിലവിളക്ക് കൊളുത്തി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

വിശിഷ്ടാതിഥിയായി ചടങ്ങില്‍ പങ്കെടുത്ത സീനിയര്‍ ക്രൗണ്‍ പ്രോസിക്യൂട്ടര്‍ ബോബന്‍ ജോര്‍ജ് ഓണ സന്ദേശം നല്‍കി. തുടര്‍ന്ന് സ്മിതയും സംഘവും തിരുവാതിരക്കളിയും സ്മിത കരുണാകരന്‍ മോഹിനിയാട്ടവും അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന വിനോദ മത്സരങ്ങള്‍ക്ക് ബെന്‍സി ബേബിയും ശ്രീകാന്ത് നമ്പൂതിരിയും നേതൃത്വം നല്‍കി. മധുരം മലയാളം, സുന്ദരിക്ക് പൊട്ടുതൊടല്‍ , പഞ്ചഗുസ്തി തുടങ്ങിയവ നടന്നു.

അജയ് തോമസ്, ജുമാ ഫൈസല്‍ എന്നിവര്‍ പുരുഷന്മാരുടെയും സ്ത്രീകളുടെയും വിഭാഗങ്ങളില്‍ പഞ്ചഗുസ്തിയില്‍ ഒന്നാംസ്ഥാനം നേടി. തുടര്‍ന്ന് വിനോദ് വാസുദേവന്‍ , സന്ദീപ് നായര്‍ , ജോര്‍ജ് സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഓണസദ്യ നടന്നു. തുടര്‍ന്ന് നടന്ന വടംവലി മത്സരത്തില്‍ അഭിലാഷ് നായര്‍ നേതൃത്വം നല്‍കിയടീം വിജയികളായി. നിഥിന്‍ ജനാര്‍ദ്ദനന്‍ , ബ്ലസന്റ് ജോര്‍ജ്ജ് എന്നിവര്‍ അവതാരകര്‍ ആയിരുന്നു. ശ്രീനാഥ് വിജയന്‍ വയലിന്‍ ഫ്യൂഷന്‍ അവതരിപ്പിച്ചു. ടീന, ജിനു, അനില്‍ കുമാര്‍ കെ പി എന്നിവര്‍ പാട്ടുകള്‍ പാടി. ബ്ലസന്റ് ജോര്‍ജ്ജ് നന്ദി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.