You are Here : Home / USA News

മഞ്ച്‌ ഓണാഘോഷം ശനിയാഴ്‌ച ഗാര്‍ഫീല്‍ഡില്‍

Text Size  

Story Dated: Friday, September 13, 2013 09:17 hrs UTC

ഫ്രാന്‍സിസ്‌ തടത്തില്‍

ന്യൂജേഴ്‌സി: മലയാളി അസോസിയേഷന്‍ ഓഫ്‌ ന്യൂജേഴ്‌സി(മഞ്ച്‌)യുടെ ആഭിമുഖ്യത്തില്‍ ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ വമ്പിച്ച ഓണാഘോഷ പരിപാടികള്‍ നടത്തുന്നു. ഗാര്‍ഫീല്‍ഡ്‌ അവര്‍ ലേഡി ഓഫ്‌ സോറോസ്‌ പള്ളി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികള്‍ പ്രമുഖ സംവിധായകന്‍ ബ്ലെസി ഉദ്‌ഘാടനംചെയ്യും. രാവിലെ 11ന്‌ വിഭവസമൃദ്ധമായ ഓണസദ്യയോടെ ആരംഭിക്കുന്ന ആഘോഷ പരിപാടികളില്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ അരങ്ങേറും. അമേരിക്കയിലെ പ്രശസ്‌ത ഗായകരായ ശബരിനാഥ്‌ നായര്‍, സബിത യേശുദാസ്‌ എന്നിവര്‍ നയിക്കുന്ന ഗാനമേളയും മഞ്ച്‌ കുടുംബാംഗങ്ങള്‍ ഒരുക്കുന്ന കലാപരിപാടികളും ഓണാഘോഷത്തിനു മാറ്റുകൂട്ടും. മലയാള സിനിമയ്‌ക്ക്‌ കഥാമൂല്യംകൊണ്ട ും വ്യത്യസ്‌തമായ പ്രമേയങ്ങള്‍കൊണ്ട ും സമാനതകളില്ലാത്ത നിര്‍വചനം നല്‍കിയ സംവിധായകന്‍ ബ്ലെസിയുടെ സാന്നിധ്യം മഞ്ചിന്റെ ഓണാഘോഷങ്ങള്‍ക്ക്‌ പുതുമയേകും. തന്മയത്വമുള്ള കഥാവതരണ രീതികൊണ്ട ്‌ തൊട്ടതെല്ലാം പൊന്നാക്കിമാറ്റിയ ബ്ലെസിയുടെ ചലച്ചിത്രങ്ങള്‍ മലയാള സിനിമയ്‌ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും പാഠപുസ്‌തകങ്ങളാണ്‌. ഏറെ വിവാദങ്ങള്‍ക്കു തിരികൊളുത്തിയെങ്കിലും അടുത്തയിടെ പുറത്തിറങ്ങിയ കളിമണ്ണ്‌ എന്ന ചിത്രവും പുതുമയാര്‍ന്ന കലാസൃഷ്ടിയായി മാറി. ന്യൂജേഴ്‌സിയിലെ പ്രവാസി മലയാളികള്‍ക്ക്‌ ഓണസന്ദേശം നല്‍കുന്ന ബ്ലെസി അവരോടൊപ്പം ഓണസദ്യയും കലാപരിപാടികളും ആസ്വദിച്ചശേഷമാണ്‌ മടങ്ങുക. തിരുവാതിര, വള്ളംകളി, ചെണ്ട മേളം, മാവേലിത്തമ്പുരാനെ ആനയിച്ചുകൊണ്ട ുള്ള താലപ്പൊലി ഘോഷയാത്ര, വഞ്ചിപ്പാട്ട്‌ തുടങ്ങിയവ ഓണാഘോഷങ്ങള്‍ക്ക്‌ പൊലിമകൂട്ടും. അമേരിക്കയിലെ ഏറ്റവും പ്രശസ്‌തമായ കലാശ്രീ ഡാന്‍സ്‌ സ്‌കൂളിന്റെ സാരഥി ബീനാ മേനോന്റെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തവും കലാപരിപാടിയുടെ ഭാഗമായുണ്ടാവും. ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസിനൊപ്പം നിരവധി വേദികള്‍ പങ്കിട്ട സബിത യേശുദാസ്‌ വടക്കേ അമേരിക്കയിലെ അറിയപ്പെടുന്ന സംഗീതജ്ഞയാണ്‌. കവിയും സംഗീതസംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ശിക്ഷണത്തില്‍ ചലച്ചിത്ര പിന്നണിഗായകനായി അരങ്ങേറ്റംകുറിച്ച ശബരീനാഥ്‌ അമേരിക്കയില്‍ ഏറ്റവും പ്രശസ്‌തരായ മലയാളി ഗായകരിലൊരാളാണ്‌. മലയാളം, തമിഴ്‌, ഹിന്ദി ഗാനങ്ങള്‍ ഒരുപോലെ വഴങ്ങുന്ന ശബരി ആകാശവാണി, ഏഷ്യാനെറ്റ്‌, കൈരളി, സൂര്യ, ദൂരദര്‍ശന്‍ തുടങ്ങിയവയില്‍ നിരവധിപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. ഓണാഘോഷ പരിപാടികള്‍ കലാപരിപാടികളോടെ സമാപിക്കും. മഞ്ച്‌ പ്രസിഡന്റ്‌ ഷാജി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഓണപ്പൂക്കളത്തെ സാക്ഷിയാക്കി ദീപംതെളിയിച്ചണ്‌ ബ്ലെസി പരിപാടികള്‍ ഉദ്‌ഘാടനംചെയ്യുക. വൈസ്‌ പ്രസിഡന്റ്‌ സജിമോന്‍ ആന്റണി സ്വാഗതവും സെക്രട്ടറി ഉമ്മന്‍ ചാക്കോ നന്ദിയും പറയും. പരിപാടികളില്‍ പങ്കെടുന്നുവരെ ആവേശഭരിതരാക്കാന്‍ വടംവലി മത്സരവും അരങ്ങേറും. ന്യൂജേഴ്‌സിയിലെ എല്ലാ മലയാളി കുടുംബങ്ങളെയും ഓണാഘോഷത്തിലേക്ക്‌ സ്വാഗതംചെയ്യുന്നതായി പ്രസിഡന്റ്‌ ഷാജി വര്‍ഗീസ്‌ അറിയിച്ചു. വിലാസം: 30 മഡോണ പ്ലേസ്‌, ഗാര്‍ഫീല്‍ഡ്‌, ന്യൂജേഴ്‌സി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.