You are Here : Home / USA News

ടൊറാന്റോ സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ പാരീഷ് കണ്‍വന്‍ഷന്‍ സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, September 12, 2013 10:58 hrs UTC

ടൊറാന്റോ : സെന്റ് മാത്യൂസ് മാര്‍ത്തോമ്മാ പാരീഷ് സെപ്റ്റംബര്‍ 13 മുതല്‍ 15 വരെ സുവിശേഷ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ രാത്രി 7.00 ന് കണ്‍വന്‍ഷന്‍ ആരംഭിക്കും. ഞായറാഴ്ച രാവിലെ നടക്കുന്ന വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം കണ്‍വന്‍ഷന്റെ കടശ്ശിയോഗം നടക്കും. ഫിലാഡല്‍ഫിയായില്‍ നിന്നുള്ള സുപ്രസിദ്ധ കാര്‍ഡിയോളജിസ്റ്റും, സുവിശേഷ പ്രസംഗീകനുമായ ഡോ. വിനോ ഡാനിയേല്‍ വിക്‌ടോറിയസ് ക്രിസ്റ്റന്‍ ലൈഫ് എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നിര്‍വ്വഹിക്കും. കണ്‍വന്‍ഷനില്‍ എല്ലാവരും പ്രാര്‍ത്ഥനാപൂര്‍വ്വം വന്ന് സംബന്ധിക്കണമെന്ന് വികാരി റവ. വര്‍ഗ്ഗീസ് കെ. എബ്രഹാം അച്ചന്‍, സെക്രട്ടറി ഈപ്പന്‍ ചെറിയാന്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -905 455 4717, 905 814 9972

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.