You are Here : Home / USA News

ഹൂസ്റ്റണില്‍ ഒരേ സ്വരം സിംഫണി 2013 സെപ്റ്റംബര്‍ 2ന്

Text Size  

Story Dated: Thursday, August 29, 2013 11:16 hrs UTC

ജീമോന്‍ റാന്നി

 

ഹൂസ്റ്റണ്‍ : പത്മശ്രീ കെ.എസ്.ചിത്രയും, ഗായകന് എം.ജി. ശ്രീകുമാറും സമന്വയിച്ച് ഒരുക്കുന്ന സംഗീത സായാഹ്നം 'ഒരേ സ്വരം സിംഫണി 2013' സംഗീത സായാഹ്നം ഒരേ സ്വരം സിംഫണി 2013 ഹൂസ്റ്റണില്‍ വച്ച് സെപ്റ്റംബര്‍ 2 തിങ്കളാഴ്ച (ലേബര്‍ ഡേ അവധി ദിനം) നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തോടനുബന്ധിച്ചുള്ള പവലിയന്‍ നിര്‍മ്മാണ ധനസേഖരാണത്തിനാണ് സംഗീതസായാഹ്നം സംഘടിപ്പിക്കുന്നത്. ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ സ്റ്റാഫോഡ് സെന്ററില്‍(10505, Cash Road, Stafford, TX-77477) വച്ച് വൈകുന്നേരം 5.30ന് ആരംഭിയ്ക്കുന്ന സംഗീതസായാഹ്നം കെങ്കേമമാക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. വ്യക്തിഗത, ഫാമിലി ടിക്കറ്റുകള്‍ ആസ്വാദകര്‍ക്ക് അപ്നാ ബസാര്‍, ആന്‍സ് ഗ്രോസേഴ്‌സ് സത്യാ ഗ്രോസറി എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. ഇതൊടൊപ്പം ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ സുലേഖ ഡോട്ട് കോമിലും (sulekha.com) ലഭ്യമാണ്. യുവഗായകരായ ശ്രീനാഥ്, ലതാകൃഷ്ണ, കല്യാണി എന്നിവരും സംഗീത സായാഹ്നത്തില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക റെജി ജോണ്‍ - 832-723-7995 ജോജി ജേക്കബ്-713-894-7542 ഷാജന്‍ ജോര്‍ജ്ജ്- 832-452-4195 ഈശോ.ടി.ഏബ്രഹാം-713-906-8068

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.