You are Here : Home / USA News

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ അടുക്കള തോട്ട മത്സരം: സന്തോഷിന്‌ ഒന്നാംസ്ഥാനം

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Saturday, August 10, 2013 10:51 hrs UTC

 

ഡാലസ്‌: ക്രമമായും ചിട്ടയോടും, വൃത്തിയോടും പരിചരിക്കുകയും, വിവിധ തരം ചെടികളും, അവയുടെ കായ്‌ ഫലവും കണക്കിലെടുത്ത്‌ അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ നടത്തിയ അടുക്കള തോട്ടം മത്സരത്തില്‍ ഡാലസ്‌ മസ്‌കീറ്റ്‌ സിറ്റിയിലുള്ള സന്തോഷിന്റെ (എബ്രഹാം കോശി) അടുക്കള തോട്ടം ഒന്നാം സഥാനം നേടിയെടുത്തു. മുളക്‌, തക്കാളി, വെണ്ട, പാവ്‌ , ഉള്ളി,കോവ്‌, പയറുവഗേങ്ങം, വെള്ളരി, കുമ്പളം, മത്ത, ചെമ്പ്‌, ചേന , കപ്പ, മുരിങ്ങ എന്നി പച്ചക്കറികളും, മുന്തിരി, ഓറഞ്ച്‌,ആപ്പിള്‍ ,പേര തുടങ്ങിയ ഫല വര്‍ഗങ്ങളുടെയും ഒരു ശേഖരമാണ്‌ 2721 എല്‍ പസോയിയിലുള്ള സന്തോഷിന്റെ അടുക്കള തോട്ടം. വളരെ അടുക്കും ചിട്ടയോടും നട്ടു വളര്‍ത്തിയിട്ടുള്ള ചെടികളുടെ ഗുണ നിലവാരം മെച്ചപെട്ടതും,മുന്തിയ കായ ഫലം ഉള്ളവയുമാണ്‌.

 

 

ചെങ്ങന്നൂര്‍ ചെറിയനാട്‌ സ്വദേശിയായ സന്തോഷ്‌ , ഡാലസ്‌ സെന്റ്‌ പോള്‍സ്‌ മാര്‌ത്തോമ ചര്‍ച്ചിന്റെ ഇപ്പോഴത്തെ കോ ട്രസ്റ്റിയും, ഗായക സംഘത്തിലെ സജീവ മെമ്പറും ആണ്‌. റേഡിയോളജിയില്‍ ബിരുദം നേടിയിട്ടുള്ള സന്തോഷ്‌ തന്റെ തിരക്കിട്ട ഔദോഗിക ജീവിതത്തില്‍ കൃഷി പരിചരണത്തിനു വേണ്ടി ദിവസവും 4 മണിക്കൂറുകള്‍ ചെലവിടുമെന്ന്‌ പറഞ്ഞു. ഭാര്യയും, മക്കളും സന്തോഷിന്റെ കൃഷിയില്‍ വളരെ അധികം പ്രോത്സാഹിപ്പിച്ചിരുന്നതായി തോട്ടം സന്ദശേിക്കാനെത്തിയ അസോസിയേഷന്‍ ഭാരവാഹികളെ അറിയിച്ചു. ആദ്യകാലത്ത്‌ അമേരിക്കയില്‍ കുടിയേറി പാര്‍ത്തുവരുന്ന മന്ദമരുതി മരങ്ങാട്ട്‌ ഫിലിപ്പോസ്‌, മറിയാമ്മ ദമ്പതികളുടെ മകളാണ്‌ സന്തോഷിന്റെ ഭാര്യ സാലി കോശി. 3 മക്കള്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.