You are Here : Home / USA News

ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സൊസേറ്റിക്ക് നവ നേതൃത്വം, മാധവ് ദാസ് പ്രസിഡന്റ്­

Text Size  

Story Dated: Wednesday, January 07, 2015 12:43 hrs UTC

രഞ്ജിത്ത് നായര്‍

 

ഹ്യുസ്റ്റണ്‍: 2015-­2017 വര്‍ഷത്തില്‍ ഗ്രേറ്റര്‍ ഹ്യുസ്റ്റണ്‍ നായര്‍ സര്‍വീസ് സോസെറ്റിയെ നയിക്കാന്‍ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. പ്രസിഡന്റ്­ മാധവ് ദാസ് നായര്‍ ,സെക്രടറി അജിത്­ നായര്‍ ,വൈസ് പ്രസിഡന്റ്­ മോഹന്‍ പിള്ള ,ട്രഷറര്‍ ആനന്ദ്­ ബി നായര്‍ ,ജോയിന്റ് സെക്രടറി സുനില്‍ നായര്‍ ,ജോയിന്റ് ട്രഷറര്‍ സുരേഷ് രാമകൃഷ്ണന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത് . ഇവരെക്കൂടാതെ മുന്‍ പ്രസിഡന്റുമാരായ ഹരിഹരന്‍ നായര്‍ ,പൊന്നു പിള്ള എന്നിവരും ഹരി ശിവ രാമന്‍ , സുരേഷ് തമ്പി ,നാരായണന്‍ നായര്‍ എന്നിവരും അടുത്ത രണ്ടു വര്‍ഷത്തേക്ക് സംഘടനയെ നയിക്കും. പ്രവാസി സംഘടനാ പ്രവര്‍ത്തനത്തില്‍ വര്‍ഷങ്ങളോളം വിജയകരമായ പ്രവര്‍ത്തനം നടത്തിയ പരിചയ സമ്പന്നരും ,യുവത്വത്തിന്റെ പ്രസരിപ്പും സംയോജിക്കുന്ന പുതിയ കമ്മിറ്റി സംഘടനയുടെ ക്രിയാത്മകമായ വളര്‍ച്ച ലക്­ഷ്യം വയ്ക്കുന്നുവെന്ന് പ്രസിഡന്റ്­ മാധവ് ദാസും സെക്രടറി അജിത്തും അറിയിച്ചു .സമുദായത്തിന്റെയും ,സമുദായം ഉള്‍ക്കൊള്ളുന്ന ഹിന്ദു പൈതൃകത്തിന്റെയും വൈഭവം ,വരും തലമുറയിലേക്കു എത്തിക്കുവാന്‍ പ്രതിജ്ഞാബദ്ധമായി നിന്ന് കൊണ്ട് കര്‍മ പരിപാടികള്‍ ആവിഷ്ക്കരിക്കാന്‍ കമ്മിറ്റിയുടെ ആദ്യ യോഗം തീരുമാനിച്ചു .രഞ്ജിത്ത് നായര്‍ അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.