You are Here : Home / USA News

വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Text Size  

മൊയ്തീന്‍ പുത്തന്‍‌ചിറ

puthenchirayil@gmail.com

Story Dated: Tuesday, January 06, 2015 01:30 hrs UTC


 
ന്യൂയോര്‍ക്ക്;   അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ പ്രബലമായ വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസ്സിയേഷന്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ (പ്രസിഡന്റ്), ടെറന്‍സണ്‍ തോമസ് (സെക്രട്ടറി), കെ.കെ. ജോണ്‍സണ്‍ (ട്രഷറര്‍), തോമസ് കോശി (വൈസ് പ്രസിഡന്റ്), ആന്റോ വര്‍ക്കി (ജോയിന്റ് സെക്രട്ടറി) എന്നിവരേയും, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി ജെ. മാത്യൂസിനേയും തെരഞ്ഞെടുത്തു.  

കമ്മിറ്റി അംഗങ്ങളായി ജോയി ഇട്ടന്‍, ഗണേഷ് നായര്‍, കൊച്ചുമ്മന്‍ ജേക്കബ്, കെ.ജെ. ഗ്രിഗറി, കെ.ജി. ജനാര്‍ദ്ദനന്‍, എം.വി. കുര്യന്‍, ചാക്കോ പി. ജോര്‍ജ്, ജോണ്‍ കെ. മാത്യു, ലിജോ ജോണ്‍, സുരേന്ദ്രന്‍ നായര്‍, എബി ജോണ്‍, ജോണ്‍ തോമസ്, എ.വി. വര്‍ഗീസ്, രത്നമ്മ രാജന്‍, വര്‍ഗീസ് തൈക്കൂടന്‍ എന്നിവരേയും ട്രസ്റ്റി ബോര്‍ഡ് മെമ്പറായി രാജന്‍ ടി. ജേക്കബിനേയും ഓഡിറ്റായി രാജ് തോമസിനേയും തെരഞ്ഞെടുത്തു.

പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീകുമാര്‍ ഉണ്ണിത്താന്‍ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പര്‍, വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി മെമ്പറായും, പി.ആര്‍.ഒ ആയും പ്രവര്‍ത്തിക്കുന്നു.

സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ടെറന്‍സണ്‍ തോമസ് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ട്രഷറര്‍, സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനാ ജനറല്‍ സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം നിലവില്‍ ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് മെമ്പറാണ്.

ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട കെ.കെ. ജോണ്‍സണ്‍ ഡബ്ല്യു.എം.എയുടെ കമ്മിറ്റി മെമ്പര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഫൊക്കാനാ നാഷണല്‍ കമ്മിറ്റി അംഗമായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ഒരു കലാകാരന്‍ കൂടിയാണ്.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കോശി വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷനില്‍ രണ്ടുതവണ പ്രസിഡന്റായിരുന്നിട്ടുണ്ട്. ഇന്ത്യന്‍ അമേരിക്കന്‍ ട്രൈസ്േറ്ററ്റ് ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റും അതോടൊപ്പം വെസ്റ്റ്ചെസ്റ്റര്‍ കൌണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍ ആയും സേവനം അനുഷ്ഠിക്കുന്നു. കൂടാതെ ഫോമയില്‍ പല സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ജോയിന്റ് സെക്രട്ടറി ആന്റോ വര്‍ക്കി വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ കമ്മിറ്റി മെമ്പറായി സേവനം അനുഷ്ഠിച്ച് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച വ്യക്തിയാണ്. നല്ലൊരു കലാകാരനും കൂടിയാണ്.

ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജെ. മാത്യൂസ് വെസ്റ്റ്ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ്, ലാനയുടെ വൈസ് പ്രസിഡന്റ്, ഫൊക്കാനാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ക്ക് ഫൊക്കാനാ ട്രഷറര്‍ ജോയി ഇട്ടന്‍, ഫൊക്കാനാ ട്രസ്റ്റി ബോര്‍ഡ് മുന്‍ സെക്രട്ടറി ഗണേഷ് നായര്‍, ഫോമാ മുന്‍ ജനറല്‍ സെക്രട്ടറി ജോണ്‍ സി. വര്‍ഗീസ്, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.ജെ. ഗ്രിഗറി, കൊച്ചുമ്മന്‍ ജേക്കബ്, മുന്‍ പ്രസിഡന്റ് കുറൂര്‍ രാജന്‍ എന്നിവര്‍ എല്ലാ ഭാവുകങ്ങളും നേര്‍ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.