ന്യൂജേഴ്സി- ന്യൂജേഴ്സി റട്ട്ഗേഴ്സ് യൂണിവേഴ്സിറ്റി പിസ്സ്കാറ്റവെ ബുഷ് ക്യാമ്പസിലുള്ള ബില്‍ഡിങ്ങ് അഗ്നിക്കിരയാക്കുവാന്‍ ശ്രമിച്ച കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തതായി മിഡില്‍ സെക്സ് കൗണ്ടി പ്രോസ്ക്യൂട്ടര്‍ പറയുന്നു. ഡിസംബര്‍ 20 നാണ് സംഭവം നടന്നത്. ശ്യാം സുന്ദര്‍ എന്ന ഇരുപത്തിഒന്ന് വയസ്സുള്ള മുന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി ആലിസന് റോഡില്‍ സ്ഥിതി ചെയ്യുന്ന ക്ലാസ് റും ബല്ഡിങ്ങിന്റെ രണ്ടാം നിലയിലെ മുപ്പതു അടി നീളം വരുന്ന ഹാള്‍ വേയിലാണ് തീ കൊളുത്തിയത്. തീ പടര്‍ന്ന് പിടിച്ചതിനെ തുടര്‍ന്ന് മുഴങ്ങിയ ഫയര്‍ അലാം, താഴത്തെ നിലയില്‍ പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാത്ഥികളുടെ പരീക്ഷ തടസ്സപ്പെടുത്തി. 250,000 ഡോളറിന്റെ നഷ്ടമാണ് വിദ്യാര്‍ത്തിയുടെ പ്രവര്‍ത്തിമൂലം യൂണിവേഴ്സിറ്റിക്കുണ്ടായത്. അറസ്റ്റുചെയ്തു കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ത്ഥിക്ക് 75,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. സംഭവത്തെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ റട്ടഗേഴ്സ് യൂണിവേഴ്സിറ്റി പോലീസിനെ 848 932 8025 എന്ന നമ്പറില്‍ വിളിച്ച് അറിയിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.
Comments