You are Here : Home / USA News

ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഇടവക പുനരുദ്ധാരണ റാഫിള്‍ നറുക്കെടുപ്പ് നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, January 05, 2015 11:55 hrs UTC



ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നടത്തിവന്നിരുന്ന ധനസമാഹരണ സംരംഭമായ റാഫിള്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് 2014 ഡിസംബര്‍ 28 ഞായറാഴ്ച വി:കുര്‍ബ്ബാനയ്ക്കുശേഷം 1 മണിക്ക് പള്ളിയില്‍ വച്ച് നടത്തപ്പെട്ടു. റാഫിള്‍ നറുക്കെടുപ്പില്‍ നോര്‍ത്ത്‌ലെയക് സിറ്റി ആള്‍ഡര്‍മാന്‍ പോലീസ് സെര്‍ജന്റ് സന്നിഹിതരായിരുന്നു. നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ ഷിക്കാഗോയിലെ പ്രമുഘ ടാക്‌സ് കണ്‍സല്‍ട്ടന്റായ കുര്യന്‍ തോട്ടിച്ചിറയുടെ നേതൃത്വത്തിലും ഡോ: ജെറി ആന്‍ഡ്രൂസ്, ശ്രീ. രാജേഷ് ചാക്കോ, ശ്രീ. ജെസി സ്കറിയ, ശ്രീമതി സ്‌റ്റേസി സ്കറിയ എന്നിവരുടെ സഹകരണത്തിലുമാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം 2014 മേഴ്‌സിഡസ് സി-300 കാറിന്റെ നറുക്കെടുപ്പ് നടത്തിയത് പോലീസ് സെര്‍ജന്‍ ക്രിസ് മൊവിന്‍സ്കിയാണ്. നറുക്കെടുപ്പിന്റെ വിശദാംശങ്ങളും നടപടിക്രമങ്ങളും ഫണ്ട് റെയ്‌സിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. ഫിലിപ്പ് സ്കറിയ അവതരിപ്പിച്ചു.

ഒന്നാം സമ്മാനത്തിനു അര്‍ഹനായത് ഇടവകാംഗമായ ശ്രീ ജോസഫ് മാത്യുവാണ്. തുടര്‍ന്നു 5 പ്രോത്‌സാഹന സമ്മാനങ്ങള്‍ക്കുള്ള നറുക്കെടുപ്പ് ഇടവകയിലെ സീനിയര്‍ മെംബര്‍മാരായ ശ്രീ. ടി.ജെ. വര്‍ഗീസ് , ശ്രീ സ്കറിയ കുര്യാക്കോസ്, ശ്രീ. ചാക്കോ തോമസ്, ശ്രീ. കുഞ്ഞുകുഞ്ഞു ജോണ്‍, ശ്രീമതി അച്ചാമ്മ സ്കറിയ എന്നിവര്‍ നിര്‍വ്വഹിച്ചു. ഇടവാംഗങ്ങളായ ശ്രീ. ടി.ജെ. വര്‍ഗീസ്, ശ്രീ. ഗ്രെഗ് ഹെക് ഫൊര്‍ട്, ഡോ. ജോസ് വര്‍ഗീസ്, ശ്രീ. ജോര്‍ജ് വിത്സണ്‍ , ഫിലഡെല്‍ഫിയ സെന്റ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ ഇടവക മെംബര്‍ ശ്രീ. തോമ്മസ് പത്തേരിച്ചിറ എന്നിവര്‍ക്കാണ് പ്രോത്‌സാഹന സ്മ്മാനമായ ഐപാഡ് ലഭിച്ചത്. വിജയികള്‍ക്ക് ആള്‍ഡര്‍മാന്‍ മാര്‍ക് വെര്‍ബ് സമ്മാനം കൈമാറി.

ഈ സംരഭം ഒരു വന്‍ വിജയമാക്കുന്നതിനു വേണ്ടി അകമഴിഞ്ഞ് സഹായിച്ച എല്ലാ സുമനസ്സുകളേയും ദൈവസന്നിധിയില്‍ അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നുവെന്നും ഇതിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിക്കുന്നുവെന്നും വികാരി വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ അറിയിച്ചു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ശ്രീ ജോര്‍ജ് കുര്യാക്കോസിനെ പ്രത്യേകം ഇടവകയുടെ ഉപഹാരം നല്‍കി ആദരിച്ചു. സെക്രട്ടറി ശ്രീ. ജയ്‌സണ്‍ ജോണ്‍ സ്വാഗതവും ട്രസ്റ്റി ശ്രീ. റോയ് മാത്യു നന്ദിയും അറിയിച്ചു.ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.