You are Here : Home / USA News

നടുക്കം മാറാതെ ഫൊക്കാന, പ്രാര്‍ത്ഥനയോടെ അമേരിക്കന്‍ മലയാളികള്‍

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Sunday, January 04, 2015 02:03 hrs UTC

ഫൊക്കാനയുടെ മുന്‍ പ്രസിഡന്റ് ജി.കെ പിള്ളക്ക് വെടിയേറ്റ വാര്‍ ത്ത അമേരിക്കന്‍ മലയാളി സ്മൂഹം ഞെട്ടലോടെയാണ്‌ ശ്രവിച്ചത്.ഹ്യൂസ്റ്റണിലെ പ്രമുഖ മാധ്യം പ്രവര്‍ത്തകനായ എ.സി ജോര്‍ ജ്ജാണ്‍ വാര്‍ ത്ത് സ്ഥിതീകരിച്ചതും ആദ്യമായി റിപ്പോര്‍ ട്ട് ചെയ്തതതും .ജി.കെ പിള്ളക്ക് വെടിയേറ്റ വിവരം അപ്പോള്‍ തന്നെ അറിഞ്ഞിരുന്നതായി ഫൊക്കാനയുടെ സ്ഥാപക നേതാവും ട്ര്സ്റ്റി ബോര്‍ഡ് ചെയര്‍മാനുമായ പോള്‍ കറുകപള്ളി അശ്വമേധത്തോട് പറഞ്ഞു.സംഭവത്തിന്റെ നിജസ്ഥിതി അറിയുവാനും ജി.കെ പിള്ളയുടെ ആരോഗ്യനിലയുടെ പുരോഗതിയറിയുവാനുമാണ്‌ ആദ്യം ശ്രമിച്ചത്. ഹ്യൂസ്റ്റണിലെ ഫൊക്കാന നേതാക്കളുടെ സഹായത്തോടെ ജി.കെ പിള്ളയെ അഡ്മിറ്റ് ചെയ്ത ആശുപുത്രിയിലെ ഒരു മലയാളി നേഴ്സുമായി ബന്ധപ്പെടുകയും അദ്ദേഹം അപകടനില തരണം ചെയ്തതായി അറിയുവാന്‍ കഴിയുകയും ചെയ്തു.

അദ്ദേഹത്തെ എമര്‍ജെന്‍സി റൂമില്‍ നിന്ന് റിക്കവറി റൂമിലേക്ക് മാറ്റി കഴിഞ്ഞു.വയറിന്‌ സമീപം മൂന്ന് പ്രാവശ്യം വെടിയേറ്റതായി കരുതുന്നു.ഫോക്കാനയുടെ എക്കാലത്തെയും ജനപ്രിയ നേതാവാണ്‌ ജി.കെ.പിള്ള എന്ന് പോള്‍ കറുകപള്ളി പറഞ്ഞു.പ്രതിസന്ധി ഘട്ടത്തില്‍ ഫൊക്കാനയെ മുന്നില്‍ നിന്ന് നയിച്ച വ്യകതിയാണ്‌ അദ്ദേഹം . അദ്ദേഹത്തിന്റെ ജീവന്‍ ഫൊക്കാനക്ക് വിലപ്പെട്ടതാണ്‌.ജി.കെ പിള്ളയുടെ സേവനം ഫോക്കാനക്ക് ഇനിയും ആവശ്യമുണ്ട്.അദ്ദേഹം അതിവേഗം സുഖം പ്രാപിച്ച് പൊതുരംഗത്തേക്ക് വരുമെന്ന് പോള്‍ പറഞ്ഞു.

 

 

ജി.കെ പിള്ളയെ ആക്രമികള്‍ ലക്ഷ്യമിടുന്നത് ഇത് മൂന്നാം തവണയാണ്. മുമ്പ് നടന്ന രണ്ട് ആക്രമണങ്ങളും പണാപഹരണത്തിന്‌ വേണ്ടിയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.