ഏഷ്യനെറ്റ് ന്യൂസില്‍ അമേരിക്കന്‍ കാഴ്ചകള്‍ ന്യൂയോര്‍ക്കില്‍ നിന്നും സംപ്രേഷണം ആരംഭിക്കുന്നു
Text Size
Vinod Kondoor David
Aswamedham News Team
Story Dated: Saturday, January 03, 2015 02:18 hrs UTC
ന്യൂയോര്‍ക്ക്: ലോക മലയാളികള്‍ നെഞ്ചിലേറ്റുന്ന മലയാളത്തിന്റെ സ്വന്തം ചാനലായ ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും പുതുവത്സര സമ്മാനമായി അമേരിക്കന്‍ കാഴ്ച്ചകള്‍ ഇനിമുതല്‍ ന്യൂയോര്‍ക്കില്‍ നിന്നും സംപ്രേഷണം ചെയ്യുന്നു.
അമേരിക്കന്‍ ഐക്യനാടുകളിലെ വൈവിധ്യമാര്‍ന്ന കാഴ്ച്ചകളിലേക്കും, അമേരിക്കന്‍ മലയാളികളുടെ ജീവിത ശൈലികളെയും, അവരുടെ സംഘടനകളുടെയും, പ്രശസ്ത വ്യക്തികളുടെ ഇന്റര്‍വ്യൂകളും എല്ലാം പ്രേഷകരുടെ മുന്നില്‍ തന്മയത്തോടെ അവതരിപ്പിക്കുകയാണ് അമേരിക്കന്‍ കാഴ്ച്ചകള്‍.
എല്ലാ ഞായറാഴ്ചയും വൈകിട്ട് 7 മണിക്ക് (ഈ എസ് ടി/ന്യൂയോര്‍ക്ക് സമയം) ഏഷ്യാനെറ്റ് ന്യൂസ് ചാനലിലാണു അമേരിക്കന്‍ കാഴ്ചകള്‍ സംപ്രേഷണം ചെയ്യുന്നത്. ഈ ഞായറാഴ്ച, അമേരിക്കയിലെ വിവിധ ക്രിസ്ത്മസ് ആഘോഷങ്ങളുടെ നേര്‍ക്കാഴ്ച്ചയാണു, അമേരിക്കന്‍ കാഴ്ചകള്‍ പ്രേഷകരുടെ മുന്നില്‍ എത്തിക്കുന്നത്.
മന്‍ഹാട്ടനിലെ ക്രിസ്ത്മസ് ട്രീയും, ന്യൂയോര്‍ക്കിലെ മലയാളി ദേവാലയങ്ങളിലെ ക്രിസ്ത്മസ് ആഘോഷങ്ങളും കാരോള്‍ ഗാന സന്ധ്യകളും,മലയാളി കുടുംബങ്ങളിലെ ചെറിയ ക്രിസ്ത്മസ് കൂടിവരവുകളും, ഓഫീസ് പാര്‍ട്ടികളും ഒക്കെയാണ് അണിയറ പ്രവര്‍ത്തകര്‍ ഈയാഴ്ച അമേരിക്കന്‍ കാഴ്ചകളിലൂടെ പ്രേഷകര്‍ക്കായി ഒരുക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പള്ളത്ത് 732 429 9529
Comments