You are Here : Home / USA News

ഐപിസി ഈസ്റ്റേണ്‍ റീജിയന് നവനേതൃത്വം

Text Size  

Story Dated: Saturday, January 03, 2015 02:15 hrs UTC


ന്യൂയോര്‍ക്ക്. ഇന്ത്യാ  ക്രിസ്ത്യന്‍  അസംബ്ലിയില്‍ ഡിസംബര്‍ 21 ന് കൂടിയ ഐപിസി ഈസ്റ്റേണ്‍ റീജിയന്‍ ജനറല്‍ ബോഡി മീറ്റിങ്ങില്‍ അടുത്ത മൂന്ന് വര്‍ഷത്തേക്കുളള ഭരണ സമിതിയെ തിരഞ്ഞെടുത്തു. റവ. ഡോ. ഇട്ടി ഏബ്രഹാം (പ്രസിഡന്റ്), റവ. ജോണ്‍ തോമസ് (വൈസ് പ്രസിഡന്റ്) റവ. കെ. വി. ഏബ്രഹാം (സെക്രട്ടറി) ; ഉമ്മന്‍ എബനേസര്‍ (ജോയിന്റ് സെക്രട്ടറി), സാം തോമസ് (ട്രഷറര്‍). കഴിഞ്ഞ  പന്ത്രണ്ട്  വര്‍ഷമായി റീജിയന്‍ സെക്രട്ടറിയായി സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച പാസ്റ്റര്‍ ജോസഫ് വില്യംസ് സ്വയം മനസ്സാലെ ഇപ്രാവശ്യം മത്സരത്തില്‍ നിന്ന് വിട്ടുനിന്നു. റവ. ഡോ. ഇട്ടി ഏബ്രഹാമിന്‍െറ ആമുഖ പ്രസ്താവനയെ തുടര്‍ന്ന് മുന്‍ സെക്രട്ടറി പാസ്റ്റര്‍ ജോസഫ് വില്യംസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ട്രഷറാര്‍ സാം തോമസ് ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റീജിയന്‍ എക്സിക്യൂട്ടീവ്സിനെയും കൌണ്‍സില്‍ അംഗങ്ങളേയും തിരഞ്ഞെടുത്തു. ന്യൂയോര്‍ക്ക്, ന്യുജഴ്സി, പെന്‍സില്‍വേനിയ, മേരിലാന്റ്, മസാച്ചുസൈറ്റസ് എന്നീ സംസ്ഥാനങ്ങളും വാഷിംഗ്ടണ്‍ ഡിസിയും  ഉള്‍പ്പെട്ടതാണ് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍, ഇന്ത്യാ പെന്തക്കോസ്തു ദൈവസഭയുടെ വിദേശത്തുളള ഏറ്റവും വലിയ റിജിയനാണ് ഐപിസി ഈസ്റ്റേണ്‍ റീജിയന്‍.

പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ. ഡോ. ഇട്ടി ഏബ്രഹാം മുന്‍ വൈസ് പ്രസിഡന്റായിരുന്നു. എഴുത്തുകാരനും പ്രസംഗകനുമായ ഇദ്ദേഹം ന്യുയോര്‍ക്ക് പെന്തക്കോസ്തല്‍ അസംബ്ലിയുടെ സഭാ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റവ. ജോണ്‍ തോമസ് നേരത്തെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തില്‍ ബൈബിള്‍ കോളജിന്‍െറ ചുമതലയുളള ഇദ്ദേഹം ന്യൂയോര്‍ക്കിലെ ഗോസ്പല്‍ അസംബ്ലി പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു. സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട റവ. കെ. വി. ഏബ്രഹാം  നല്ലൊരു അദ്ധ്യാപകനും സഭാ ശുശ്രൂഷകനുമാണ്. മണക്കാല ഫെയ്ത്ത് തിയോളജിക്കല്‍ സെമിനാരിയിലെ അധ്യാപകനായിരുന്ന ഇദ്ദേഹം ന്യുയോര്‍ക്കില്‍ ഇന്ത്യാ പെന്തക്കോസ്തല്‍ അസംബ്ലിയിലെ പാസ്റ്ററായിരുന്നു. ഇപ്പോള്‍ എലിം ഫുള്‍ ഗോസ്പല്‍ അസംബ്ലിയിലെ പാസ്റ്ററായി പ്രവര്‍ത്തിക്കുന്നു.

ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ ഉമ്മന്‍ എബനേസര്‍, പിസിനാക്ക്, ഐപിസി ഫാമിലി കോണ്‍ഫറന്‍സ്, കേരള പെന്തക്കോസ്തല്‍ റൈറ്റേഴ്സ് ഫോറം തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അനുഗ്രഹീത എഴുത്തുകാരനും സംഘാടകനുമാണിദ്ദേഹം. ട്രഷറായി  തിരഞ്ഞെടുക്കപ്പെട്ട ബ്ര. സാം തോമസ്  പിസിനാക്ക് ട്രഷറര്‍, ഐപിസി ഫാമിലി കോണ്‍ഫറന്‍സ് നാഷണല്‍ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റിജിയന്‍െറ മുന്‍ ട്രഷററായിരുന്നു ഇദ്ദേഹം നല്ലൊരു  സംഘാടകനാണ്.

വാര്‍ത്ത.ഉമ്മന്‍ എബനേസര്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.