കോപ്പല്‍ (ഡാലസ്) . ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ മൂന്ന് വേള്‍ഡ് മലയാളി പ്രോവിന്സുകള് സംയുക്തമായി സംഘടിപ്പിക്കുന്ന ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 3 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് ആരംഭിക്കും.
കോപ്പല്‍ സെന്റ് അല്ഫോണ്സാസിനെ മലബാര്‍ കാത്തലിക്ക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടികളിലേക്ക് പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.
ഗോപാലപിളള, ജോണ്സണ് തലച്ചല്ലൂര്‍, ഏലിയാസ് കുട്ടി പത്രോസ്, അലക്സ് അലക്സാണ്ടര്‍, പ്രമോദ് നായര്‍, ഷാജി രാമപുരം തുടങ്ങിയ 18 അംഗ കമ്മറ്റിയാണ് ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പരിപാടികള്‍ വന്‍ വിജയമാക്കുന്നതിന് എല്ലാവരുടേയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
Comments