You are Here : Home / USA News

സിയന്നാ മലയാളി അസോസിയേഷന്‍െറ ക്രിസ്മസ് ആഘോഷം അവിസ്മരണീയമായി

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Saturday, January 03, 2015 01:57 hrs UTC

   
ഹൂസ്റ്റണ്‍ . ഹൂസ്റ്റണിലെ പ്രമുഖ മലയാളി കൂട്ടായ്മയായ സിയന്നാ മലയാളി അസോസിയേഷന്‍െറ (സിമാ) ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികള്‍ വ്യത്യസ്തവും വേറിട്ടതുമായ  പരിപാടികള്‍ കൊണ്ട് ശ്രദ്ധേയമായി.

ഡിസംബര്‍ 27 ന്  വൈകിട്ട് സെന്റ് ജോസഫ്  സിറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടത്തപ്പെട്ട ആഘോഷത്തിന്  പ്രസിഡന്റ് ജോണ്‍ കെ. ഫിലിപ്പ് (പ്രകാശ്) അധ്യക്ഷത വഹിച്ച് അധ്യക്ഷപ്രസംഗം നടത്തി.
അജിനി ജോണ്‍ കോറിയോഗ്രാഫി നിര്‍വ്വഹിച്ച് അവതരിപ്പിച്ച സ്വാഗത നൃത്തം പുതുമ നിറഞ്ഞതായിരുന്നു. തുടര്‍ന്ന് ഇമ്മാനുവേല്‍ മാര്‍ത്തോമ ഇടവക വികാരി റവ. സജു മാത്യു ക്രിസ്മസ് പുതുവത്സര സന്ദേശം നല്കി. മാജിക് അച്ചന്‍ എന്ന പേരില്‍ ഹൂസ്റ്റണ്‍ നിവാസികള്‍ക്ക് സുപരിചിതനായി മാറിയ സജു അച്ചന്‍ അവതരിപ്പിച്ച മാജിക് ഷോ നിറഞ്ഞ കൈയടി നേടി.  ക്രിസ്മസിനെയും വേദ പുസ്തകത്തെയും ആസ്പദമാക്കിയായിരുന്നു മാജിക് ഷോ.

ആന്റു ചാക്കോയും രാജു കാക്കശേരിയും നേതൃത്വം നല്കിയ കാരള്‍ ഗാനങ്ങള്‍ ക്രിസ്തുവിന്‍െറ തിരുപ്പിറവിയുടെ മഹത്വം വിളിച്ചറിയിക്കുന്നതായിരുന്നു.

തുടര്‍ന്ന് വര്‍ണ്ണ വിസ്മയങ്ങള്‍ തീര്‍ത്ത് അരങ്ങേറിയ നൃത്തങ്ങള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. എമില്‍ സൈമന്‍െറ കോറിയോ ഗ്രാഫിയില്‍  ''ഉമ്മച്ചി കൂട്ടം നൃത്തം അവതരിപ്പിച്ചപ്പോള്‍  ''ടൈനി ടോട്ട്സിന്‍െറ നൃത്തത്തിന് സൈമണ്‍ കോറിയോഗ്രാഫി ഒരുക്കി. ബോളിവുഡ് നൃത്തങ്ങളെ വെല്ലുന്ന വിധത്തില്‍ അലീനാ സല്‍ബി, അലീഷാ സല്‍ബി, സൂസന്‍ സെര്‍ബി എന്നിവര്‍ ഒരുക്കിയ ബോളിവുഡ് റീമിക്സ് വേറിട്ടതായി മാറി. എലിസബേത്ത് പോളിന്‍െറ നേതൃത്വത്തില്‍ നടത്തപ്പെട്ടെ നൃത്തവും മനോഹരമായിരുന്നു.

ക്രിസ്റ്റീനാ സുനില്‍, മധു, ആന്റു ചാക്കോ, രാജു കാക്കശേരി, അബ്ദുള്‍ ഖാലിദ് എന്നിവര്‍ ശ്രുതിമധുരമായ ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്ന് സൈമണ്‍ ചിറ്റിലപ്പളളി സംവിധാനം ചെയ്ത സിനിമയുടെ സ്വന്തം ഏയ്ഞ്ചല്‍ വോയ്സ് തീയേറ്റേഴ്സ് അവതരിപ്പിച്ച  ''ഹെവന്‍ ആന്റ് ഹെല്‍ എന്ന നാടകം കാണികളുടെ ചിന്തകളെ ഉദ്ദീപിപ്പിയ്ക്കുന്നതും പുത്തന്‍ ആശയങ്ങളുടെ ആവിഷ്ക്കാരവുമായി മാറി.

തിരുപ്പിറവിയുടെ മനോഹരമായ ദൃശ്യാവിഷ്ക്കരണമായിരുന്നു അനില്‍ കളത്തൂരിന്‍െറ നേതൃത്വത്തില്‍ ഒരുക്കിയ ക്രിസ്മസ് നേറ്റിവിറ്റി ഷോ. നേറ്റിവിറ്റി ഷോയ്ക്ക് സൈമണ്‍ സംവിധാനം നിര്‍വ്വഹിച്ചു.

സാന്താ ക്ലോസ് ആയി വന്ന അനില്‍ കളത്തൂര്‍ ക്രിസ്മസ് ആശംസകള്‍ പങ്കുവച്ചു.

വെറ്റിനാ ബാബു പരിപാടികളുടെ എംസിയായി പ്രവര്‍ത്തിച്ചു. സൈമണ്‍ ചിറ്റിലപ്പളളി, സല്‍ബി എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരായി വിവിധ കമ്മറ്റികള്‍ ആഘോഷത്തിന്‍െറ വിജയത്തിനായി പ്രവര്‍ത്തിച്ചു. ജോണ്‍ വര്‍ഗീസ് നന്ദി പ്രകാശിപ്പിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.