You are Here : Home / USA News

വനിതാ ഡോക്ടറും മകനും ഇമെയില്‍ ചതിയുടെ ഇരകളായി

Text Size  

എബി മക്കപ്പുഴ

abythomas@msn.com

Story Dated: Monday, July 29, 2013 02:38 hrs UTC

സോളാര്‍ തട്ടിപ്പില്‍ പലരും ഇരയായകു പോലെ, ഇമെയില്‍ തട്ടിപ്പും കേരളത്തില്‍ വ്യാപകമാകുന്നു. ഇമെയില്‍ തട്ടിപ്പ്‌ കോട്ടയത്താണ്‌ നടന്നത്‌.പെട്ടെന്ന്‌ പണം നേടിയെടുക്കാന്‍ ഏതു മാര്‍ഗവും സ്വീകരിക്കുന്നവരാണ്‌ മലയാളികള്‍. പത്തു ലക്ഷം രൂപ കൊടുത്താല്‍ 40 ലക്ഷം ഡോളര്‍ അമേരിക്കയില്‍ നിന്നും കിട്ടിയ വ്യാജ ഇമെയില്‍ വാഗ്‌ദാനമാണ്‌ റിട്ട. ആയുര്‍വേദ മെഡിക്കല്‍ ഓഫിസര്‍ ഡോ. ബി. കൃഷ്‌ണകുമാരിയേയും (60) മകന്‍ ജിതേന്ദ്ര വേണുഗോപാല പിഷാരടി (32) യെയും കൊടും ചതികുഴിയി്‌ എത്തിച്ചത്‌. കോട്ടയത്ത്‌ പലര്‍ക്കും ജോലി വാഗ്‌ദാനം ചെയ്‌തും, സ്വന്തം കിടപ്പാടം വില്‌പ്പന നടത്തിയുമാണ്‌ ഡോളര്‍ വാങ്ങാനുള്ള പണം ഡോക്‌ടര്‍ കണ്ടെത്തിയത്‌. സദാനന്ദന്‍ എന്ന യുവാവില്‍ നിന്നും മൂന്നു ലക്ഷം രൂപ കൈപറ്റി ജോലി തരപ്പെടുത്താമെന്നു പറഞ്ഞ പല കാലാവധി കഴിഞ്ഞപ്പോള്‍ പോലിസിനെ അറിയിക്കുവാന്‍ വീട്ടുകാര്‍ അവനെ നിര്‍ബ്ബന്ധിച്ചു. മൂന്നു ലക്ഷം പോയെന്ന്‌ ഉറപ്പായ സദാനന്ദന്‍ പണം നഷ്ടപ്പെട്ടുവെന്നു കാണിച്ച്‌ പോലീസില്‍ പരാതി നല്‌കി.അപ്പോഴാണ്‌ ഡോളര്‍ തട്ടിപ്പിന്റെ കഥ മുഴുവന്‍ വെളിച്ചത്തായത്‌. 2002ല്‍ അമേരിക്കയില്‍ നിന്ന്‌ ഇവര്‍ക്ക്‌ ഒരു ഇമെയില്‍ സന്ദേശം വന്നു. പത്തുലക്ഷം രൂപ അയച്ചാല്‍ പകരം നാലിരട്ടി തുകയ്‌ക്കുള്ള ഡോളര്‍ നല്‌കുമെന്നായിരുന്നു സന്ദേശം. ഇത്രയധികം തുക കണ്ടെത്താന്‍ നാട്ടില്‍ത്തന്നെയുള്ള സദാനന്ദന്‍ എന്നയാള്‍ക്ക്‌ ജോലി വാഗ്‌ദാനം ചെയ്‌തു. ജോലി കിട്ടാനായി മൂന്നു ലക്ഷം രൂപ സദാനന്ദന്‍ നല്‌കി .ഈ പണവുമായി ഡോക്‌ടര്‍ മുംബൈയിലേക്കു പോയി. ഒരു സ്റ്റാര്‍ ഹോട്ടലിലേക്കാണ്‌ പോയത്‌. മാന്യന്‍ എന്നു തോന്നുന്ന ഒരു വിദേശി ഹോട്ടല്‍ മുറിയില്‍ ഇവരെ സ്വീകരിച്ചു.

 

നമ്പര്‍ ലോക്കുള്ള പെട്ടി ഡോക്‌ടര്‍ക്ക്‌ കൈമാറി. വീട്ടിലേത്തിയ ശേഷമാണ്‌ പെട്ടി തുറക്കാന്‍ ശ്രമിച്ചത്‌. എത്ര ശ്രമിച്ചിട്ടും തുറക്കാന്‍ പറ്റിയില്ല. ലോക്ക്‌ തുറക്കണമെങ്കില്‍ മുപ്പതു ലക്ഷം രൂപകൂടി നല്‌ക്‌ണമെന്നാണ്‌ ഇവര്‍ക്കു പിന്നീടു ലഭിച്ച നിര്‍ദേശം. ഡോക്‌റ്റര്‍ സ്വന്തം വീടും പറമ്പും വിറ്റ്‌ പത്തു ലക്ഷം രൂപകൂടി അക്കൗണ്ടില്‍ ഇട്ടു കൊടുത്തു. അടുത്ത ഇമെയില്‍ വീണ്ടും കിട്ടിയതനുസരിച്ചു ലക്ഷങ്ങളുമായി ബംഗ്ലൂരില്‍ ഒരു ഫൈവ്‌ സ്റ്റാര്‍ ഹോട്ടലില്‍ ഡോളര്‍ കൈ പറ്റുവനായി പോയി. ഇപ്രാവശ്യം സദാനന്ദനെ കൂടി ഡോക്ടറും മകനുമൊത്ത്‌ ഡോളര്‍ കൈപ്പറ്റുവാന്‍ ഹോട്ടലില്‍ എത്തി. അവിടെ ഒരു നൈജീരിയക്കാരനാണ്‌ ഇവരെ വരവേറ്റത്‌. അയാള്‍ ഒരു പെട്ടി നല്‌കി. നമ്പര്‍ ലോക്കുള്ള പെട്ടിയായിരുന്നു. പഴയതുപോലെ അബദ്ധം വരാതിരിക്കാന്‍ അവിടെ വച്ചു തന്നെ പെട്ടി തുറക്കാന്‍ ശ്രമിച്ചു. ആദ്യത്തെ അനുഭവം തന്നെ, പെട്ടി തുറക്കാന്‍ പറ്റുന്നില്ല. ലോക്കിന്റെ നമ്പര്‍ പറഞ്ഞു തരണമെങ്കില്‍ മുപ്പതു ലക്ഷം തരണമെന്ന്‌ അയാള്‍ ആവശ്യപ്പെട്ടു. തുറക്കാനാവാത്ത ആ പെട്ടികള്‍ ഡോക്ടറുടെ കിടപ്പ്‌ മുറിയില്‍ സൂക്ഷിച്ചു. അന്വേഷണത്തില്‍ സംശയം തോന്നിയ പോലിസ്‌ വനിതാ ഡോക്‌ടറുടെ വീട്ടില്‍ റെയ്‌ഡ്‌ നടത്തി. റെയ്‌ഡ്‌ നടത്തിയ പോലീസുകാര്‍ ഡോ.കൃഷ്‌ണകുമാരിയുടെ കിടപ്പു മുറിയിലെ കട്ടിലിനടിയില്‍ നിന്ന്‌ രണ്ടു പെട്ടികള്‍ കണ്ടെടുത്തു. നമ്പര്‍ ലോക്ക്‌ തുറക്കാന്‍ പറ്റാതായപ്പോള്‍ പെട്ടി വെട്ടിപ്പൊളിച്ചു. ഡോളര്‍ സാമ്യമുള്ള എഴുപത്തേഴു കെട്ട്‌ നോട്ടുകളും, കറുത്ത പേപ്പറുകൊണ്ട്‌ ഉണ്ടാക്കിയ 41 കെട്ട്‌ നോട്ടുകളും. എല്ലാ കെട്ടിന്റെയും രണ്ടു ഭാഗത്ത്‌ നൂറ്‌ ഡോളറിന്റെ ഓരോ നോട്ട്‌ വച്ച്‌ കെട്ടിയിരുന്നു. കൃഷ്‌ണകുമാരിയും മകനും പറഞ്ഞ കഥയുടെ തെളിവുകള്‍ പോലിസ്‌ കണ്ടത്തിയെങ്കിലും. ഇമെയില്‍ കഥ പോലീസ്‌ പൂര്‌ണുമായും വിശ്വസിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുന്നതായി പോലിസ്‌ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.