You are Here : Home / USA News

ന്യൂയോര്‍ക്കില്‍ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം

Text Size  

ജോസ് കാടാംപുറം

kairalitvny@gmail.com

Story Dated: Thursday, December 25, 2014 02:12 hrs UTC

സെന്റ് തോമസ് എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ന്യൂയോര്‍ക്കിലുള്ള വിവിധ ഇടവകകളുടെ സഹകരണത്തോടെ ഡിസംബര്‍ 28-ാം തിയതി ഞായറാഴ്ച വൈകിട്ട് 4.30 നു ക്യൂന്‍സിലുള്ള ഗ്ലെനോക്‌സ് ഹൈസ്‌കൂള്‍ ആഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നതാണ്. തദവസരത്തില്‍ എപ്പിസ്‌കോപ്പല്‍ ബിഷപ്പ് റൈറ്റ്.ഡോ.ജോണ്‍സി കുട്ടി ക്രിസ്തുമസ് സന്ദേശം നല്‍കും.

ന്യൂയോര്‍ക്കിലുള്ള വിവിധ ഇടവകകളിലെ വികാരിമാരെ കൂടാതെ, അതത് പള്ളികളിലെ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന, സ്‌കിറ്റുകള്‍, ഡാന്‍സുകള്‍, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ എന്നിവ അരങ്ങേറും. ന്യൂയോര്‍ക്കിലെ ഒരു പ്രധാന ഗായകസംഘമായ സച്ചിന്‍ റോയി നയിക്കുന്ന ഹിസ് വോയിസ് കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഗായകസംഘം എന്നിവര്‍ ശ്രുതിമധുരമായ ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍ അവതരിപ്പിക്കും.

 

ഇന്ത്യയിലെ നിര്‍നരായ കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി ധനശേഖരണാര്‍ഥം നടത്തപ്പെടുന്ന എക്യുമെനിക്കല്‍ റാഫിളിന്റെ നറുക്കെടുപ്പ് തദവസരം നടത്തുന്നതാണ്. ഈ വര്‍ഷത്തെ എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ വിജയത്തിനായി പ്രസിഡന്റ് റവ.ജോജി. കെ.മാത്യു, വൈസ്പ്രസിഡന്റ് റവ.ഫാ.വറുഗ്ഗീസ് പ്ലാംന്തോട്ടം കോര്‍ എപ്പിസ്‌കോപ്പാ, ട്രഷറര്‍ സിബു ജേക്കബ്, ജോയിന്റ് ട്രഷറര്‍, ജോബി ജോര്‍ജ് എന്നിവര്‍ അടങ്ങിയ കമ്മിറ്റി വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു. സ്വാഗതസംഘത്തിന്റെ നേതൃത്വം ഗീവര്‍ഗ്ഗീസ് ജേക്കബ്, അന്നമ്മ മാത്യൂ എന്നിവര്‍ നിര്‍വ്വഹിക്കുന്നു.

 

പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായി ബിജു ചാക്കോ, ലാജി തോമസ് എന്നിവര്‍ പ്രവര്‍ത്തിക്കുന്നു. എക്യുമെനിക്കല്‍ കൊയറിനു ജോയിന്റ് സെക്രട്ടറി കോശി കുഞ്ഞുമ്മന്‍ നേതൃത്വം കൊടുക്കുന്നു. അനുഗ്രഹകരമായി നടത്തപ്പെടുന്ന എക്യുമെനിക്കല്‍ ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക് എല്ലാവരും വന്നു സംബന്ധിക്കുമെന്ന് ക്ലാര്‍ജി ലീഡര്‍ റവ.ഫാ.ജോണ്‍ തോമസ് , ലേ-വൈസ് പ്രസിഡന്റ് അനില്‍ തോമസ് മുളമൂട്ടില്‍ , സെക്രട്ടറി സ്റ്റാന്‍ലി പാപ്പച്ചന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.