You are Here : Home / USA News

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പ്‌ ക്രിസ്‌തുമസ്‌ നവവത്സരാഘോഷം

Text Size  

Story Dated: Monday, December 15, 2014 12:08 hrs UTC

വര്‍ഗീസ്‌ പ്ലാമൂട്ടില്‍

 

ന്യൂജേഴ്‌സി: ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്‌ത്യന്‍ ഫെലോഷിപ്പിന്‍െറ ക്രിസ്‌തുമസ്‌ നവവത്സരാഘോഷങ്ങള്‍ 2014 ഡിസംബര്‍ 28ാം തീയതി ഞായറാഴ്‌ച വൈകുന്നേരം നാലര മണിക്ക്‌ ബര്‍ഗന്‍ഫീല്‍ഡ്‌ സെന്‍റ്‌ ജോണ്‍ ദി ഇവാഞ്ചലിസ്റ്റ്‌ ചര്‍ച്ചിന്‍െറ കോണ്‍ലോണ്‍ ഹാളില്‍ (15 നോര്‍ത്ത്‌ വില്യം സ്‌ട്രീറ്റ്‌, ബര്‍ഗന്‍ഫീല്‍ഡ്‌ ന്യൂജേഴ്‌സി) വച്ച്‌ നടത്തപ്പെടുന്നതാണ്‌. സെന്‍റ്‌ തോമസ്‌ സിറോ മലബാര്‍ സഭ ഷിക്കാഗോ ഇടവകയുടെ ആക്‌സിലറി ബിഷപ്പായി പുതുതായി അഭിഷിക്തനായ മോസ്റ്റ്‌ റവ. മാര്‍ ജോയി ആലപ്പാട്ട്‌ തിരുമേനിയെ തദവസരത്തില്‍ അനുമോദിക്കുകയും ആദരിക്കുകയും ചെയ്യും. മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയയുടെ തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്‌ തിരുമേനിയുടെ മഹനീയ സാന്നിദ്ധ്യവും ഉണ്ടായിരിക്കും. ഈ പ്രദേശത്തെ എല്ലാ മലയാളി ക്രിസ്‌ത്യന്‍ പള്ളികളെയും പ്രതിനിധീകരിച്ച്‌ ഗായകസംഘങ്ങള്‍ ഗാനങ്ങള്‍ ആലപിക്കും .കൂടാതെ വിവിധ ക്രിസ്‌തീയ കലാപരിപാടികളും പ്രശസ്‌ത ഗായകരാലപിക്കുന്ന ക്രിസ്‌തീയ ഭക്തിഗനങ്ങളും ക്രമീകരിച്ചിരിക്കുന്നു.

 

നാലരമണിക്ക്‌ ലഘുഭക്ഷണവും 8 മണിക്ക്‌ സ്‌നേഹ വിരുന്നും ഉണ്ടായിരിക്കും. 1986 -ല്‍ എല്ലാ ക്രിസ്‌തീയ വിഭാഗങ്ങളിലും ഉള്‍പ്പെട്ട ആളുകള്‍ ചേര്‍ന്ന്‌ ആരംഭിച്ച ഈ ക്രിസ്‌തീയ കൂട്ടായ്‌മ സ്‌തുത്യര്‍ഹമായ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സഭകളുടെ മതില്‍ക്കെട്ടുകള്‍ക്കതീതമായി എല്ലാ മലയാളി ക്രിസ്‌ത്യാനികള്‍ക്കും ഒത്തുചേരുവാനും, ദൈവത്തെ മഹത്വപ്പെടുത്തുവാനും ക്രിസ്‌തുമസും നവവത്സരവും ആഘോഷിക്കുവാനും കൂട്ടായ്‌മയുടെ അനുഭവം പങ്കിടുവാനുമുള്ള ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും അതോടൊപ്പം ഈ പ്രദേശത്ത്‌ വളരെക്കാലം സിറോ മലബാര്‍ സഭയില്‍ വൈദികനായി സേവനമനുഷ്‌ഠിക്കുകയും ജാതി, മത, സഭാ വ്യത്യാസമില്ലാതെ എല്ലാ മലയാളികളുടെയും മനസുകളില്‍ ഇടംതേടുകയും ചെയ്‌ത നവാഭിഷിക്തനായ മോസ്റ്റ്‌ റവ. ജോയി ആലപ്പാട്ട്‌ തിരുമേനിക്ക്‌ സഭാവ്യത്യാസമില്ലാതെ ബര്‍ഗന്‍ കൗണ്ടിയിലെ മലയാളികളുടെ സ്‌നേഹാദരവുകള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരമെന്ന നിലയിലും ഈ ചടങ്ങില്‍ സംബന്ധിക്കണമെന്നും എല്ലാവരെയും കര്‍ത്തൃനാമത്തില്‍ അതിലേക്ക്‌ ക്ഷണിക്കുന്നുവെന്നും ബി. സി. എം. സി. ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :പ്രസിഡന്‍റ്‌ ടി. എസ്‌. ചാക്കോ 201 262 5979, സക്രട്ടറി സജി റ്റി. മാത്യു, 201 925 5763 ട്രഷറര്‍ പ്രസാദ്‌ മാത്യു 201 233 1351.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.