You are Here : Home / USA News

ഒരേ സ്വരം- ചിത്ര, എം.ജി. ശ്രീകുമാര്‍ മെഗാഷോയുടെ ടിക്കറ്റ്‌ വില്‌പനയുടെ ഉദ്‌ഘാടനം ഓസ്റ്റിനില്‍ നടന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, July 26, 2013 10:38 hrs UTC

ഓസ്റ്റിന്‍: മലയാളികളുടെ വാനമ്പാടി കെ.എസ്‌. ചിത്രയും, അനുഗ്രഹീത ഗായകന്‍ എം.ജി. ശ്രീകുമാറും, ഐഡിയാ സ്റ്റാര്‍ സിംഗറിലൂടെ സംഗീതലോകത്തെത്തിയ യുവ പ്രതിഭകളും ഒരുമിക്കുന്ന ലൈവ്‌ ഓക്കസ്‌ട്ര `ഒരേ സ്വരം' മെഗാ ഷോ ടെക്‌സസിന്റെ തലസ്ഥാനമായ ഓസ്റ്റിനില്‍ ഓഗസ്റ്റ്‌ 23-ന്‌ വൈകുന്നേരം 7 മണിക്ക്‌ മാനര്‍ ഹൈസ്‌കുള്‍ ഓഡിറ്റോറിയത്തില്‍ വെച്ച്‌ അരങ്ങേറുന്നു. ഓസ്റ്റിന്‍ ആര്‍ട്ട്‌ ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഈ മെഗാഷോയുടെ ആദ്യ ടിക്കറ്റ്‌ വില്‍പ്പനയുടെ ഉദ്‌ഘാടനം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ മാത്യു ചാക്കോയില്‍ നിന്നും ടിക്കറ്റ്‌ വാങ്ങി ട്രനിറ്റി ടെക്‌സാസ്‌ റിയാല്‍റ്റി ഉടമയും ബിസിനസുകാരനുമായ സിജോ വടക്കന്‍ നിര്‍വഹിച്ചു. ഓസ്റ്റിനില്‍ ഈ മെഗാഷോയുടെ മെഗാ സ്‌പോണ്‍സര്‍മാര്‍ പി.എസ്‌.ജി ഇന്‍വെസ്റ്റ്‌മെന്റ്‌ സി.ഇ.ഒയും റിയര്‍ട്ടറുമായ ജിബി പാറയ്‌ക്കലും, ഏബിള്‍ മോര്‍ട്ട്‌ഗേജ്‌ ഉടമ ജയിംസ്‌ ഓലേത്തുമാണ്‌. മാത്യു ചാക്കോയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു. ആയിരത്തിലേറെ ആളുകളെ പ്രതീക്ഷിക്കുന്ന ഈ മെഗാഷോയുടെ ടിക്കറ്റിനും പരസ്യത്തിനും ബന്ധപ്പെടുക: ഫോണ്‍: 512 803 5185, വെബ്‌സൈറ്റ്‌: chithrashow.com, Email: austinentertainments@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.