You are Here : Home / USA News

എം ടി വാസുദേവൻ‌ നായരുടെ "നീലത്താമര" അമേരിക്കൻ മലയാളികളുടെ അരങ്ങിലെത്തുന്നു!

Text Size  

Story Dated: Wednesday, December 10, 2014 12:45 hrs UTC

 
എം ടി  വാസുദേവൻ‌ നായരുടെ എക്കാലത്തെയും മികച്ച രചനകളിൽ ഒന്നായ  "നീലത്താമര" എന്ന അനശ്വര പ്രണയ കാവ്യം ആദ്യമായി അമേരിക്കൻ മലയാളികളുടെ മുൻപിൽ സ്റ്റേജ് ഷോ ആയി അവതരിപ്പിക്കപ്പെടുന്നു,1979 ൽ മലയാള സിനിമയിൽ ചലനങ്ങൾ സൃഷ്‌ടിച്ച ഈ പ്രണയ കാവ്യം  അതിനു ശേഷം 2009 ൽ  വീണ്ടും  ലാൽ ജോസ് എന്ന പ്രശസ്ത  സംവിധായകൻ  അർച്ചന കവിയിലൂടെ കുട്ടിമാളുവിനെ മലയാളി മനസ്സിൽ അനശ്വരമാക്കി!
 
സ്റ്റാർ എന്റർറ്റൈയ്ന്മെന്റ് എന്ന ബാനറിൽ  ഏപ്രിൽ മെയ്‌ 2015 ൽ അമേരിക്കൻ പര്യടനം നടത്തുന്ന  നീലത്താമര 2015  എന്തു കൊണ്ടും  മികവുറ്റ അനേകം പ്രതിഭകൾ മാറ്റുരക്കുന്ന വേദിയാകുന്നു.
 
അമേരിക്കൻ മലയാളിയുടെ പച്ചയായ ജീവിത രീതികൾ ഹാസ്യത്തിന്റെ രീതിയിൽ അവതരിപ്പിച്ച   "അക്കരക്കാഴ്ചകൾ" എന്ന മികച്ച കോമഡി സീരിയലിലൂടെ ജനമനസ്സുകളിൽ സ്ഥാനം നേടിയ ജോസുകുട്ടി (ജോർജ്തേക്കുംമൂട്ടിൽ) സജിനി സക്കറിയ  (റിൻസി ) എന്നിവർ  നീലത്താമര 2015 ഷോയുടെ  ഭാഗമായി പുതിയ നമ്പരുകളുമായി  നിങ്ങളുടെ അരികിലെത്തുന്നു.
 
മലയാള സിനിമയിൽ ഹാസ്യത്തിന് പുതിയ മുഖങ്ങൾ അവതരിപ്പിച്ച ജാഫർ ഇടുക്കി , മലയാള സിനിമയുടെ സ്ഥിരം മദ്യപാനി അയ്യപ്പ  ബൈജു ( പ്രശാന്ത് പുന്നപ്ര ) കലാഭവൻ രാഹുൽ (സിനിമ ചിരിമ) , ഏലൂർ ജോർജ് (സിനിമാല) തുടങ്ങിയ പ്രമുഖ മലയാളി ഹാസ്യ താരങ്ങൾ നീലത്താമര 2015 ഷോയുടെ ഭാഗമാകുന്നു.
 
പ്രമുഖ സംഗീത സംവിധായകൻ റോണി റാഫേൽ  അവതരിപ്പിക്കുന്ന മ്യൂസിക്‌ നൈറ്റ്‌  പ്രമുഖ ഗായിക വൃന്ദ  ചീരത്ത്  ( കൈരളി ടിവി ), നിഖിൽ രാജ് (ഐഡിയ സ്റ്റാർ സിങ്ങർ), ബിബിൻ സേവ്യർ ( പ്ലേബാക്ക് സിങ്ങർ). എന്നിവർ ചേർന്ന് സംഗീതമയമാക്കുന്നു.
  
കേരള  ടുഡേയും  സ്റ്റാർ എന്റർറ്റൈനെമെന്റ്റും ചേർന്നൊരുക്കുന്ന ഈ ഫാമിലി എന്റൈർറ്റൈനറിനായി കാത്തിരിക്കുക!!! 
 
കൂടുതൽ വിവരങ്ങൾക്ക്  ജോസഫ്‌ ഇടിക്കുള :201-421-5303, ജോർജ് വർഗീസ് : 567-698-7827

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.