You are Here : Home / USA News

ഡീക്കന്‍ മാര്‍ട്ടിന്‍ ബാബു കശീശാ സ്ഥാനത്തേക്ക്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 10, 2014 12:13 hrs UTC

ഹൂസ്റ്റണ്‍: മലങ്കര അതിഭദ്രാസനത്തില്‍പ്പെട്ട ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനി പള്ളി ഇടവകാംഗവും ആഗോള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രല്‍ ഇടവകാംഗവുമായ വടക്കേടത്ത്‌ കമാന്‍ഡര്‍ ബാബു വടക്കേടത്തിന്റേയും, അന്നമ്മ ബാബുവിന്റേയും സീമന്തപുത്രന്‍ ഡീക്കന്‍ മാര്‍ട്ടിന്‍ ബാബുവിനെ ഡിസംബര്‍ 27-ന്‌ ശനിയാഴ്‌ച അമേരിക്കന്‍ അതിഭദ്രാസന മെത്രാപ്പോലീത്തയും, പാത്രിയാര്‍ക്കല്‍ വികാരിയുമായ നി.വ.ദി.ശ്രീ. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി കശീശാ സ്ഥാനത്തേക്ക്‌ ഉയര്‍ത്തുന്നു. 1994-ല്‍ പുതുഞായറാഴ്‌ച ആറാം വയസില്‍ ഡാളസ്‌ സെന്റ്‌ ഇഗ്‌നേഷ്യസ്‌ പള്ളിയുടെ വിശുദ്ധ മദ്‌ബഹയില്‍ ശുശ്രൂഷയ്‌ക്കായി ഏലിയാസ്‌ അരമത്ത്‌ അച്ചനാല്‍ കൈപിടിച്ച്‌ കയറ്റപ്പെട്ടു.

 

2004 ഓഗസ്റ്റ്‌ 22-ന്‌ ഇടവക മെത്രാപ്പോലീത്ത നി.വ.ദി.ശ്രീ. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനി ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ വെച്ച്‌ കോറൂയോ സ്ഥാനവും, 2008 ജൂണ്‍ 21-ന്‌ നി.വ.ദി.ശ്രീ. മാത്യൂസ്‌ മോര്‍ അപ്രേം തിരുമേനി മണര്‍കാട്‌ വിശുദ്ധ മാര്‍ത്തമറിയം കത്തീഡ്രലില്‍ വെച്ച്‌ യഫദിയോക്യ സ്ഥാനവും, 2014 ജനുവരി നാലാം തീയതി നി.വ.ദി.ശ്രീ. യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയില്‍ നിന്നും സിറിയന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ച്‌ ഓഫ്‌ ദി വിര്‍ജിന്‍ മേരി, പരാമസ്‌, ന്യൂജേഴ്‌സിയില്‍ വെച്ച്‌ പൂര്‍ണ്ണശെമ്മാശ പട്ടവും സ്വീകരിച്ചു. സൈക്കോളജിയില്‍ ബാച്ചിലര്‍ കഴിഞ്ഞ ശെമ്മാശന്‍ ഹൂസ്റ്റണ്‍ സെന്റ്‌ മേരീസ്‌ കാത്തലിക്‌ സെമിനാരിയില്‍ മാസ്റ്റേഴ്‌സ്‌ ഇന്‍ ഡിവിനിറ്റി അവസാന വര്‍ഷ വിദ്യാര്‍ത്ഥി ആയിരിക്കെ ഹൂസ്റ്റണ്‍ മെമ്മോറിയല്‍ ഹര്‍മ്മന്‍ ഹോസ്‌പിറ്റലില്‍ ചാപ്ലിന്‍ ആയി ജോലി ചെയ്‌തുവരുന്നു.

 

ഈ ഭദ്രാസനത്തിലെ പല പ്രമുഖ പുരോഹിതന്മാരുടെ ശിക്ഷണത്തില്‍ പഠിച്ച ശെമ്മാശന്‍ കോട്ടയത്ത്‌ പ്രശസ്‌തനായ വേങ്കടത്ത്‌ തോമസ്‌ മല്‌പാന്‍ അച്ചന്റെ ശിക്ഷണത്തിലായിരുന്നു. ശെമ്മാശന്‍ പൈനിങ്കലായ വടക്കേടത്ത്‌ കുടുംബത്തിലെ 37-മത്‌ പുരോഹിതസ്ഥാനിയാണ്‌. ഭാര്യ: വെള്ളാവൂര്‍ ഇഞ്ചക്കാട്ട്‌ ലില്ലിക്കുട്ടി ജേക്കബിന്റേയും, പരേതനായ ജേക്കബ്‌ കുട്ടിയുടേയും സീമന്തപുത്രി ശ്രുതി അന്നാ ജേക്കബ്‌. ഏക സഹോദരി മെര്‍ലിന്‍ ബാബു സൗത്ത്‌ കരോളിനയില്‍ സ്‌കൂള്‍ ഓഫ്‌ ഡോക്‌ടറല്‍ ഫാര്‍മസി സ്റ്റുഡന്റാണ്‌. അമേരിക്കന്‍ ഭദ്രാസനത്തിലെ സീനിയര്‍ പുരോഹിതരില്‍ ഒരാളായ ജോസഫ്‌ സി. ജോസഫ്‌ കോര്‍എപ്പിസ്‌കോപ്പ മാതൃസഹോദരനാണ്‌. കമാന്‍ഡര്‍ ബാബു വടക്കേടത്ത്‌ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.