You are Here : Home / USA News

ടെക്സാസ് വിദ്യാഭ്യാസ സിലബസില്‍ ഇനി ഹിന്ദുമതവും പഠന വിഷയം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 03, 2014 11:18 hrs UTC


                        
വാഷിങ്ടണ്‍ ഡിസി . അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ടെക്സാസ് വിദ്യാര്‍ഥികളുടെ പഠന വിഷയങ്ങളില്‍ ഹിന്ദുയിസത്തെക്കുറിച്ചുളള ടെസ്റ്റ് ബുക്കുകളും ഉള്‍പ്പെടുത്തുന്നതിന് ടെക്സാസ് സ്റ്റേറ്റ് ബോര്‍ഡ് ഓഫ് എഡ്യുക്കേഷന്‍ അംഗീകാരത്തോടെ ഹിന്ദുയിസത്തെക്കുറിച്ച് അടിസ്ഥാന വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ പുസ്തകങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.

ഹിന്ദു പണ്ഡിതന്മാരും ചരിത്രകാരന്മാരും പുസ്തകം തയ്യാറാക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ഹിന്ദു അമേരിക്കന്‍ ഫൌണ്ടേഷനാണ് ഇതിന് മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചത്.

ഹിന്ദുയിസത്തിന്‍െറ കാതലായ തത്വങ്ങളും ശരിയായ വിശദീകരണങ്ങളും പ്രതിഫലിക്കുന്ന ആദിശങ്കരന്‍െറ ചിത്രം ഈ ടെസ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ണ്ണം, ജാതി എന്നിവയെ കുറിച്ച് ഈ ടെസ്റ്റ് ബുക്കില്‍ വ്യക്തമായ വ്യാഖ്യാനം നല്‍കിയിരിക്കുന്നു.

ഹിന്ദു- ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യുണിറ്റിയിലെ പ്രമുഖരായ മുപ്പതുപേര്‍ ഡോ. മുരളി ബാലാജിയുടെ നേതൃത്വത്തില്‍ ടെക്സാസ് എജ്യുക്കേഷന്‍ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായി സഹകരിച്ചതാണ് തെറ്റുകള്‍ കൂടാതെ പുസ്തകം  തയ്യാറാക്കുന്നതിന് കഴിഞ്ഞത്. ഡാലസ് ഫോര്‍ട്ട്വര്‍ത്തിലെ വളണ്ടിയര്‍മാരെ സംഘടിപ്പിക്കുന്നതിന് ഡോ. രാജീവ് പണ്ഡിറ്റും സ്തുത്യര്‍ഹ സേവനമാണ് നടത്തിയത്.

ഹിന്ദുമതം പഠന സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുളള അമേരിക്കയിലെ ഏക സംസ്ഥാനമാണ് ടെക്സാസ്. അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.