You are Here : Home / USA News

വൈറ്റ് ഹൌസില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 01, 2014 11:22 hrs UTC


വാഷിംങ്ടണ്‍ ഡിസി . താങ്ക്സ് ഗിവിങിനുശേഷം വൈറ്റ് ഹൌസ് ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു.

പെന്‍സില്‍വാനിയ ക്രിസ്റ്റല്‍ സ്പറിംഗ് ട്രീ ഫാമില്‍ പ്രത്യേകം വളര്‍ത്തിയെടുത്ത ക്രിസ്മസ് ട്രീ  വൈറ്റ് ഹൌസില്‍ നവംബര്‍ 28 വെളളിയാഴ്ച എത്തിച്ചേര്‍ന്നു.

20 അടി വലിപ്പമുളള  ട്രീ വൈറ്റ് ഹൌസിന്‍െറ പോര്‍ട്ടിക്കോയില്‍ എത്തിയപ്പോള്‍ മിഷേല്‍ ഒബാമയും മക്കള്‍ സാഷാ ഒബാമ, മാലിയ ഒബാമ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

നിലവിലുളള കീഴ്വഴക്കമനുസരിച്ച് താങ്ക്സ് ഗിവിങ് കഴിഞ്ഞു വരുന്ന ദിവസം രാവിലെ ഫസ്റ്റ് ലേഡി മിഷേല്‍ ഒബാമയാണ് ട്രീ സ്വീകരണ ചടങ്ങില്‍ അധ്യക്ഷം വഹിക്കുക. വൈറ്റ് ഹൌസില്‍ ബ്ലൂറൂമില്‍ അലങ്കരിക്കുന്ന ട്രീ കാണുന്നതിനു ഡിസംബര്‍ 3 ന് മിലിട്ടറി കുടുംബാംഗങ്ങളെയാണ് ആദ്യം ക്ഷണിക്കുക.

2006 ലും 2010 ലും വൈറ്റ് ഹൌസിലേക്ക് ക്രിസ്മസ് ട്രീ സംഭാവന നല്‍കിയത്. ക്രിസ് ബ്രൂക്കിന്‍െറ ഫാമില്‍ നിന്നായിരുന്നു. 1966 മുതല്‍ നാഷണല്‍ ക്രിസ്മസ് ട്രീ അസോസിയേഷന്‍ സംഘടിപ്പിച്ച മത്സരത്തില്‍ വിജയികളായിരുന്ന ക്രിസിന്‍െറ ട്രീ ഫാം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.