You are Here : Home / USA News

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് കരോള്‍ നവംബര്‍ 30 മുതല്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, November 28, 2014 12:30 hrs UTC


ഡാലസ്. തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക് ക്ളബില്‍ ജനുവരി 4  ഞായാറാഴ്ച.വൈകിട്ട് 6 മുതലാണ് പരിപാടികള്‍.അസോസിയേഷന്റെ നേതൃത്വത്തിലുള്ള വര്‍ഷത്തെ ക്രിസ്മസ്  കരോള്‍  നവംബര്‍ 30 , ഡിസംബര്‍ 7 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  

ഇതിന്റെ ഭാഗമായി ലൂയീസ് വില്‍ , ഫ്ലവര്‍ മൌണ്ട്, കാരള്‍ട്ടന്‍ , ഇര്‍വിംഗ് , റിച്ചാഡ്സണ്‍ , പ്ളാനോ സിറ്റികളിലുള്ള തിരുവല്ല നിവാസികളുടെയും സുഹൃത്തുക്കളുടെയും ഭവനങ്ങളില്‍  കരോള്‍ ഗായക സംഘം സന്ദര്‍ശനം നടത്തും.  എല്ലാ  തിരുവല്ലാ നിവാസികളേയും സുഹൃത്തുക്കളേയും കരോള്‍,   ക്രിസ്മസ് ആഘോഷങ്ങളിലേക്ക്   സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സോണി ജേക്കബ് , സജി നായര്‍, മാത്യു  സാമുവല്‍,   സുനു മാത്യു,  ബിജു വര്‍ഗീസ്  തുടങ്ങിയവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.