You are Here : Home / USA News

മുന്‍ ആമസോണ്‍ ജീവനക്കാരന്‍ കെവിന്‍ വര്‍ഗീസ് നിരാഹാര സമരത്തില്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, November 27, 2014 09:45 hrs UTC


സിയാറ്റില്‍ . അമേരിക്കയിലെ പ്രധാന ഇന്റര്‍നെറ്റ് വ്യാപാര ശൃംഖലയായ ആമസോണ്‍ കമ്പനി, ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികളിലും കുറഞ്ഞ വേതനം നല്‍കുന്നതിലും പ്രതിഷേധിച്ചു നവംബര്‍ 5 ന് ആരംഭിച്ച പ്രതിഷേധ സമരം നവംബര്‍ 25 മുതല്‍ നിരാഹാര സമരത്തിലേക്ക് പ്രവേശിച്ചു.

ഇന്ത്യന്‍ അമേരിക്കന്‍ ഹൈടെക്ക് പ്രൊഫഷണല്‍ കെവിന്‍ വര്‍ഗീസ് സിയാറ്റിലെ ആമസോണ്‍ ആസ്ഥാനത്താണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. 2012 ല്‍ ആമസോണ്‍ കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ച വര്‍ഗീസിനെ ഏഴു മാസങ്ങള്‍ക്കുശേഷം അന്യായമായി പിരിച്ചുവിട്ടു എന്നാണ് വര്‍ഗീസിന്‍െറ പരാതി.

ആമസോണ്‍ കമ്പനിക്കെതിരെ  ലൊ സ്യൂട്ട് ഫയര്‍ ചെയ്തിരിക്കുന്ന വര്‍ഗീസ് ലക്ഷക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം ലഭിക്കണമെന്ന്  ആവശ്യപ്പെടുന്നത്.

ആമസോണ്‍ കമ്പിയുടെ വില്‍പന ഏറ്റവും ഉയര്‍ന്ന സീസണില്‍ തന്നെ നിരാഹാരം ആരംഭിക്കാന്‍ തീരുമാനിച്ചത് കമ്പനിയുടെ കളളത്തരം പുറത്തു കൊണ്ടു വരുന്നതിനാണെന്ന് വര്‍ഗീസ് പറയുന്നു. സമരത്തിനനുകൂലമായി 20,000 ഒപ്പുകള്‍ ശേഖരിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. വര്‍ഗീസിന്‍െറ ജോലിയിലെ കാര്യക്ഷമത കുറഞ്ഞതാണ് പിരിച്ചു വിടാനുളള കാരണമെന്ന് ആമസോണ്‍ കമ്പനി പറയുന്നു. ആരോഗ്യം അനുവദിക്കുന്നതുവരെ സമരം തുടരുമെന്നും ഡോക്ടറന്മാരെ പരിശോധന നടത്തുന്നതിന് അനുവദിക്കുമെന്നും വര്‍ഗീസ് പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.