You are Here : Home / USA News

ഐപിസി കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7 ന് ഡാലസില്‍

Text Size  

Story Dated: Wednesday, November 26, 2014 10:13 hrs UTC


ഡാലസ് . നോര്‍ത്ത് അമേരിക്കന്‍ ഐപിസി സഭകളുടെ സംയുക്ത സമ്മേളനമായ 13-ാം കുടുംബസംഗമത്തിന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7 ന് ഗാര്‍ലന്റ് ഐപിസി ഹേബ്രോന്‍ സഭാ ഹാളില്‍ വൈകിട്ട് 4.30 ന് നടത്തും. ഡാലസ് പട്ടണത്തിലെ വിവിധ സഭകളില്‍ നിന്നുളള സഭാ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത യോഗത്തില്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്സ് വെട്ടിക്കല്‍, സെക്രട്ടറി ജോയി തുമ്പമണ്‍, ട്രഷറാര്‍ ശാമുവേല്‍ യോഹന്നാന്‍ തുടങ്ങിയവര്‍ അടുത്ത വര്‍ഷം ഒക്ലഹോമ സിറ്റിയില്‍ ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രോഗ്രാമുകളും അതിഥികളുടെ പാര്‍പ്പിട ക്രമീകരണങ്ങളും വിശദമായ് പ്രസ്താവിക്കുന്നതാണ്.

ഡിസംബര്‍ 7 ന് നടക്കുന്ന യോഗത്തിന്‍െറ ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത് ഡാലസ് ഐപിസി സഭകളുടെ പ്രതിനിധി രാജു തരകനാണ്. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഐപിസി ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രേമോഷണല്‍ മീറ്റിങ് നടത്തുന്നതിനുളള ക്രമീകരണങ്ങള്‍ തുടരുകയാണ്.


വാര്‍ത്ത  : രാജു തരകന്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.