You are Here : Home / USA News

ഡിട്രോയിറ്റ് സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ പുതിയ പള്ളിമുറി വെഞ്ചരിച്ചു

Text Size  

Story Dated: Tuesday, November 25, 2014 10:38 hrs UTC


ഡിട്രോയിറ്റ്. നവംബര്‍ ഒന്നിന് സകലവിശുദ്ധരുടെയും തിരുനാള്‍ ദിനത്തില്‍ വൈകിട്ട് 5 ന് ഡിട്രോയിറ്റ് സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ ഓക്ക്പാര്‍ക്ക് സിറ്റിയില്‍ പുതിയതായി വാങ്ങിയ പള്ളിമുറി ക്നാനായ റീജിയണ്‍ വികാരി ജനറള്‍ ബഹു. മുളവനാല്‍ തോമസച്ചന്റെ നേതൃത്വത്തില്‍ വെഞ്ചരിച്ചു. ഡിട്രോയിറ്റ് സിറോ മലങ്കര ഇടവകയെ പ്രതിനിധികരിച്ച് ബിജു ഡാനിയേലച്ചനും ഡിട്രോയിറ്റ് സിറോ മലബാര്‍ ഇടവകയെ പ്രതിനിധീകരിച്ച് ഇളമ്പാശ്ശേരി ജോഷിയച്ചനും ഷിക്കാഗോ സെ. മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയില്‍ സേവനം ചെയîുന്ന സി. സേവ്യര്‍ എസ്വിഎം, ഡിട്രോയിറ്റ് ആര്‍ച്ച് ഡയോസിസ്സിനു സേവനം ചെയîുന്ന ജോയി ചാക്ക്യാനച്ചനും ഇടവക സമൂഹത്തോടൊപ്പം ചടങ്ങുകളില്‍ സന്നിഹിതരായിരുന്നു.

രണ്ടു വര്‍ഷം മുന്‍പ് വികാരി മേലേടത്ത് മാത്യു അച്ചന്റെ കാലത്ത് തുടങ്ങിയ ഫണ്ട് റെയ്സിങ് ക്രിസ്മസ് കാരള്‍ പിരിവുകളില്‍ നിന്നും ഇടവക ജനത്തിന്റെ സാമ്പത്തിക സഹകരണത്തോടും കൂടി ലേണോ മറ്റു ബാധ്യതകളോ ഇല്ലാതെ വിലയുടെ മുഴുവന്‍ തുകയും നല്‍കി വാങ്ങാന്‍ സാധിച്ചതില്‍ ഇടവക വികാരി രാമച്ചനാട്ട് ഫിലിപ്പച്ചന്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. തന്റെ ഒരുമാസത്തെ ശമ്പളം മുഴുവന്‍ പള്ളിമുറിക്കായി സംഭാവന ചെയ്ത് വികാരിയച്ചന്‍ മറ്റുള്ളവര്‍ക്ക് മാതൃകകാട്ടി. റ്റോബി മണിമലേത്തിന്റെ നേതൃത്വത്തില്‍, ജെറി ഞാറോത്ത്, അലക്സ് മുട്ടം, മാത്യു ചെമ്പോല, മനു കുഴിപ്പറമ്പില്‍, വിവിന്‍ വെട്ടിക്കാട്ട്, ബിജോയിസ് കവണാന്‍, ചിന്നമ്മ  ചാണ്ട ി വേലിയാത്ത്, രാജു  ട്രില്ലി കക്കാട്ടില്‍, ജോമോന്‍ വടക്കേ വെട്ടിക്കാട്ട്, സാജു ചെരുവില്‍, കിജു മാന്തുരുത്തില്‍, രാജു തൈമാലില്‍, സനീഷ് വലിയപറമ്പില്‍, സോമന്‍ ചാക്കച്ചേരില്‍, തമ്പി ചാഴിക്കാട്ട്, ബിബി തെക്കനാട്ട് എന്നിവര്‍ തൊഴിലാളികളോട് ചേര്‍ന്ന് ദിനരാത്രം സഹകരിച്ച് പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഏതാനും ദിവസങ്ങള്‍ കൊണ്ട് പള്ളിമുറി വെഞ്ചരിപ്പിനായി സജ്ജമായത്.

വെഞ്ചരിപ്പിനു ശേഷം ഇടവകദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിക്കുകയും ബഹു. മുളവനാല്‍ തോമസച്ചനു ഇടവക സമൂഹം സ്വീകരണം നല്‍കുകയും ചെയ്തു. പ്രസ്തുത സമ്മേളനത്തില്‍ ഇടവക കൈക്കാരന്‍ തമ്പി ചാഴികാട്ട് സ്വാഗതവും,  രാമച്ചനാട്ട് ഫിലിപ്പച്ചന്‍, ബിജു ഡാനിയേലച്ചന്‍, ജോയി ചാക്ക്യാനച്ചന്‍, സണ്‍ഡേ സ്കൂളിനെയും, പാരിഷ് കൌണ്‍സിലിനെയും പ്രതിനിധികരിച്ച് ജയിംസ് കണ്ണച്ചാന്‍പറമ്പിലും, മുളവനാലച്ചന് ആശംസ നേരുകയും ഇടവക കൈക്കാരന്‍ രാജു തൈമാലില്‍ നന്ദി പറയുകയും ചെയ്തു.  മുളവനാല്‍ തോമസച്ചന്‍ കുര്‍ബ്ബാന മധ്യേ വചന സന്ദേശം നല്‍കുകയും സമ്മേളനത്തില്‍ മറുപടി പ്രസംഗത്തില്‍ തനിക്കു ലഭിച്ച സ്വീകരണത്തിനു നന്ദിയും ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവക ക്നാനായ സമുദായത്തിന്റെയും ക്നാനായ ഇടവകകളുടെയും ഭൂപടത്തില്‍  എന്നും ഒരു പ്രധാന പങ്ക് വഹിക്കുന്നുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സ്നേഹവിരുന്നോടു കൂടി എല്ലാം മംഗളമായി സമാപിക്കുകയും ചെയ്തു.

വാര്‍ത്ത. ജെയിസ് കണ്ണച്ചാന്‍പറമ്പില്‍

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.