You are Here : Home / USA News

ടൊറന്റോയില്‍ കാറ്റ്‌ ശക്തമായി തുടരുന്നു; പലയിടവും ഇരുട്ടിലായി

Text Size  

Story Dated: Tuesday, November 25, 2014 10:24 hrs UTC

ഷിബു കിഴക്കേകുറ്റ്‌

 

ടൊറന്റോ (കാനഡ): ഞായറാഴ്‌ച രാത്രി പെയ്‌ത കനത്ത മഴയ്‌ക്ക്‌ പിന്നാലെ തിങ്കളാഴ്‌ച ഉച്ചയ്‌ക്ക്‌ ശേഷം വീശിയടിച്ച ശക്തമായ കാറ്റില്‍ ടൊറന്റോയിലും ഒന്റാരിയോയുടെ തെക്കന്‍പ്രദേശങ്ങളിലും വ്യാപകനാശം. മരങ്ങള്‍ കടപുഴകി വീണ്‌ വൈദ്യുതിബന്ധം തകര്‍ന്നതോടെ പല സ്ഥലങ്ങളും ഇരുട്ടിലായി. കാറ്റ്‌ തിങ്കളാഴ്‌ച അര്‍ദ്ധരാത്രി വരെയോ ചൊവ്വാഴ്‌ച രാവിലെ വരെയോ നീണ്ടുനിന്നേക്കുമെന്നാണ്‌ മുന്നറിയിപ്പ്‌. കൂടുതല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചേക്കാമെന്ന്‌ ആശങ്കയുണ്ട്‌. മണിക്കൂറില്‍ 60 മുതല്‍ 100 വരെ കിലോമീറ്റര്‍വരെ വേഗത്തിലാണ്‌ കാറ്റ്‌ വീശുന്നത്‌. ടൊറന്റോയുടെ പടിഞ്ഞാറന്‍, മധ്യമേഖലകളിലാണ്‌ കൂടുതല്‍ നാശം ഉണ്ടായിട്ടുള്ളത്‌. ഇവിടങ്ങളില്‍ ആയിരക്കണക്കിന്‌ പേര്‍ക്ക്‌ വൈദ്യുതി നഷ്ടമായതായി ടൊറന്റോ ഹൈഡ്രോ അറിയിച്ചു. വൈദ്യുതിബന്ധം പുനസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ചൊവാഴ്‌ച പകല്‍ മാത്രമേ ആരംഭിക്കൂ. 40 കിലോമീറ്ററിന്‌ മുകളില്‍ വേഗത്തില്‍ കാറ്റുള്ളപ്പോള്‍ സുരക്ഷാകാരണങ്ങളാല്‍ ജോലിക്കാരെ നിയോഗിക്കാന്‍ കഴിയില്ലെന്ന്‌ ടൊറന്റോ ഹൈഡ്രോ അറിയിച്ചു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.