You are Here : Home / USA News

ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ സ്കോളര്‍ഷിപ്പ്‌ നല്‍കുന്നു

Text Size  

Story Dated: Monday, November 24, 2014 11:32 hrs UTC

- ജയപ്രകാശ് നായര്‍

 

ന്യൂയോര്‍ക്ക്: ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ 2014-ല്‍ ഹൈസ്‌കൂളില്‍ നിന്ന് ഗ്രാജ്വേറ്റ് ചെയ്ത വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ മാര്‍ക്ക്‌ വാങ്ങിയ രണ്ടു പേര്‍ക്ക് മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ സ്കോളര്‍ഷിപ്പ് നല്‍‌കുന്നു. ഈ സ്കോളര്‍ഷിപ്പ് ഡിസംബര്‍ 27-ന് റോക്ക്‌ലാന്റ് ക്‌നാനായ സെന്ററില്‍ വച്ച് അസോസിയേഷന്റെ ക്രിസ്മസ് പുതുവത്സര ആഘോഷ വേളയില്‍ വിതരണം ചെയ്യുന്നതാണെന്ന് പ്രസിഡന്റ് ജെയിംസ്‌ ഇളംപുരയിടത്തില്‍ അറിയിച്ചു. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണെന്ന് ട്രഷറര്‍ മത്തായി പി ദാസ്‌ അറിയിച്ചു. ഹഡ്സണ്‍‌വാലി മലയാളി അസോസിയേഷന്‍ അംഗങ്ങളുടെ കുട്ടികള്‍ക്കു മാത്രമായിരിക്കും സ്‌കോളര്‍ഷിപ്പ് നല്‍കുക എന്ന് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ കുര്യാക്കോസ് തരിയന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.