You are Here : Home / USA News

കുടിയേറ്റ നിയമത്തില്‍ കാതലായ ഭേദഗതിക്ക്‌ തയാറായി പ്രസിഡന്റ്‌ ഒബാമ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, November 22, 2014 11:13 hrs UTC

വാഷിംഗ്‌ടണ്‍ ഡി.സി: അമേരിക്കന്‍ കുടിയേറ്റ നിയമത്തില്‍ തന്റെ എക്‌സിക്യൂട്ടീവ്‌ അധികാരത്തിലൂടെ കാതലായ ഭേദഗതിക്ക്‌ പ്രസിഡന്റ്‌ ബരാക്‌ ഒബാമ നിര്‍ദേശം നല്‍കി. ഇതിലൂടെ 4 ലക്ഷം അധികൃത കുടിയേറ്റക്കാര്‍ക്കും, 50 ലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്കും പ്രയോജനം ലഭിക്കും.

അധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യയില്‍ നിന്ന്‌ എച്ച്‌ 1 ബി വിസയില്‍ വന്നിട്ടുള്ള മഹാഭൂരിപക്ഷത്തിനാണ്‌ ഇതിന്റെ പ്രയോജനം ലഭിക്കുകയെന്ന്‌ ഇമിഗ്രേഷന്‍ വോയ്‌സ്‌ ദേശീയ വൈസ്‌ പ്രസിഡന്റ്‌ സാം ആന്റോ പുത്തന്‍കളം പറഞ്ഞു.

എച്ച്‌1 ബി വിസയില്‍ വന്നിട്ടുള്ള വിദഗ്‌ധ ജോലിക്കാര്‍ക്കുവേണ്ടി കഴിഞ്ഞ എട്ടുവര്‍ഷമായി ലോബിയിംഗ്‌ നടത്തിവരുന്ന ഏജന്‍സിയാണ്‌ ഇമിഗ്രേഷന്‍ വോയ്‌സ്‌. താഴെപ്പറയുന്ന ഭേദഗതികളാണ്‌ നടപ്പാക്കുക.

1. ഫാമിലി സ്‌പോണ്‍സറിംഗ്‌ കാറ്റഗറിയില്‍ ബാക്ക്‌ലോഗ്‌ (Backlog) നീക്കം ചെയ്യുക.

2. വിവിധ EB, Family കാറ്റഗറിയില്‍ കൂടുതല്‍ ഗ്രീന്‍കാര്‍ഡ്‌ അനുവദിക്കുക.

3. എച്ച്‌ 1 ബി ഡിപ്പന്റന്റ്‌ സ്‌പോസിന്‌ (Dependant Spouse) വര്‍ക്ക്‌ പെര്‍മിറ്റ്‌ അനുവദിക്കുക.

4. I-140 അപ്രൂവ്‌ ചെയ്‌തവര്‍ക്ക്‌ വിസ നമ്പര്‍ കറന്റ്‌ ആകാതെ I-485 ഫയല്‍ ചെയ്യാന്‍ അവസരം നല്‍കുക.

5. ജോബ്‌ മൊബൈലിറ്റി അനുവദിക്കുക

6. ഫോറിന്‍ എന്റര്‍പ്രണേഴ്‌സിന്‌ പ്രത്യേക സ്റ്റാര്‍ട്ടപ്‌ വിസയും, ഇന്‍വെസ്റ്റര്‍ ഗ്രീന്‍കാര്‍ഡും

7. STEM കോഴ്‌സുകള്‍ അമേരിക്കന്‍ സര്‍വ്വകലാശാലിയില്‍ നിന്ന്‌ പൂര്‍ത്തിയാക്കിവര്‍ക്ക്‌ താമസംവിനാ ഗ്രീന്‍കാര്‍ഡ്‌ അനുവദിക്കുക.

തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ്‌ ഹൈ സ്‌കില്‍ഡ്‌ ലീഗല്‍ ഇമിഗ്രേഷന്‍ കാറ്റഗറിയിലെ ഭേദഗതികള്‍.

വൈറ്റ്‌ ഹൗസ്‌ ഇമിഗ്രേഷന്‍ സ്റ്റാഫുമായുള്ള നിരന്തര സമ്പര്‍ക്കത്തിലൂടെയാണ്‌ ഇമിഗ്രേഷന്‍ വോയ്‌സ്‌ ഈ ആവശ്യങ്ങള്‍ പ്രസിഡന്റിന്റെ മുന്നിലെത്തിച്ചതെന്ന്‌ സാം ആന്റോ പുത്തന്‍കളം അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.