You are Here : Home / USA News

ഗോപിയോ ഇന്റര്‍നാഷണലിന്റെ ഷിക്കാഗോ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്‌തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, November 20, 2014 08:46 hrs UTC

ഷിക്കാഗോ: ഇരുപതിലധികം രാജ്യങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതും, 25 വര്‍ഷം പഴക്കമുള്ളതുമായ ഇന്ത്യക്കാരുടെ ഏറ്റവും വലിയ ഗ്ലോബല്‍ സംഘടനയായ ഗോപിയോ ഇന്റര്‍നാഷണലിന്റെ ഷിക്കാഗോ ചാപ്‌റ്റര്‍ ഔപചാരിചകമായി കോണ്‍സുലേറ്റ്‌ ജനറല്‍ ഓഫ്‌ ഇന്ത്യ ഡോ. ആസിഫ്‌ സയിദ്‌ നവംബര്‍ 11-ന്‌ നോര്‍ത്ത്‌ ഷെയര്‍ ബാങ്ക്വറ്റ്‌ ഹാളില്‍ വെച്ച്‌ നടന്ന ചടങ്ങില്‍ ഉദ്‌ഘാടനം ചെയ്‌തു. ഗോപിയോ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍ അധ്യക്ഷനായിരുന്നു. തുടര്‍ന്ന്‌ നടന്ന തെരഞ്ഞെടുപ്പില്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനെ ഷിക്കാഗോ ചാപ്‌റ്ററിന്റെ പ്രസിഡന്റായി ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു.

 

ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ ഇപ്പോള്‍ വെസ്റ്റിംഗ്‌ ഹൗസ്‌ കോര്‍പ്പറേഷന്റെ ഡിവിഷണല്‍ ഡയറക്‌ടര്‍, ഐ.ടി കമ്പനിയായ യു.എസ്‌ ടെക്‌ട്രോണിക്‌സിന്റെ പ്രസിഡന്റ്‌ & സി.ഇ.ഒ, ഇല്ലിനോയിസ്‌ സ്‌ട്രക്‌ചറല്‍ എന്‍ജനീയറിംഗ്‌ ബോര്‍ഡ്‌ കമ്മീഷണര്‍ എന്നീ പദവികളും, ഫോമയുടെ ജനറല്‍ സെക്രട്ടറി, മലയാളി എന്‍ജിനീയേഴ്‌സ്‌ അസോസിയേഷന്‍ ഇന്‍ നോര്‍ത്ത്‌ അമേരിക്ക പ്രസിഡന്റ്‌, ഇന്തോ അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി, ഐ.എന്‍.ഒ.സി ചിക്കാഗോ ചാപ്‌റ്റര്‍ പ്രസിഡന്റ്‌ എന്നീ പദവികളും വഹിച്ചിട്ടുണ്ട്‌. പ്രശസ്‌തമായ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ എന്‍ജീനീയറിംഗ്‌, ഓപ്പറേഷണല്‍ മാനേജ്‌മെന്റില്‍ എം.ബി.എ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്‌. മറ്റ്‌ സ്ഥാനങ്ങളിലേക്ക്‌ തെരഞ്ഞുടക്കപ്പെട്ടവര്‍: വൈസ്‌ പ്രസിഡന്റായി പ്രമുഖ വ്യവസായി ഹേമന്ത്‌ ത്രിവേദി (ഗുജറാത്ത്‌), സെക്രട്ടറിയായി പഞ്ചാബി അസോസിയേഷന്‍ പ്രസിഡന്റും വ്യവസായ പ്രമുഖനുമായ സാവീന്ദര്‌ സിംഗ്‌ (പഞ്ചാബ്‌), ട്രഷററായി വിന്‍ട്രെസ്റ്റ്‌ ബാങ്ക്‌ പേട്രണും, വൈസ്‌ പ്രസിഡന്റുമായ സയ്യദ്‌ ഹുസയനി (ആന്ധ്രാപ്രദേശ്‌), ജോയിന്റ്‌ സെക്രട്ടറിയായി അഗിലയി കോര്‍പ്പറേഷന്‍ സി.ഇ.ഒ വിക്രന്ത്‌ സിംഗ്‌ (ഹരിയാന), ജോയിന്റ്‌ ട്രഷററായി പ്രമുഖ വ്യവസായി ജോ നെടുങ്ങോട്ടില്‍ (കേരളം), ബോര്‍ഡ്‌ ഓഫ്‌ ഡയറക്‌ടേഴ്‌സ്‌ ആയി പ്രമുഖ ഫിസിഷ്യനും ഐ.എ.ഡി.ഒ, ഐ.എ.സി എന്നീ സംഘടനകളുടെ മുന്‍ പ്രസിഡന്റുമായ ഡോ. ബാപ്പു അര്‍ക്കാപ്പുഡി (ആന്ധ്രാപ്രദേശ്‌), രാജസ്ഥാനി അസോസിയേഷന്‍ പ്രസിഡന്റ്‌ രാം സെയ്‌നി (രാജസ്ഥാന്‍), മഹാരാഷ്‌ട്ര അസോസിയേഷന്‍ പ്രസിഡന്റ്‌ കേദാര്‍ നാവക്കല്‍ (മഹാരാഷ്‌ട്ര), എഫ്‌.ഐ.എ ജോയിന്റ്‌ സെക്രട്ടറി ഹരീഷ്‌ കൊളസാനി (തെലുങ്കാന) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. മലയാളികളായ ഡോ. എം. അനിരുദ്ധന്‍ (മുന്‍ ഫോമാ പ്രസിഡന്റ്‌), ഡോ. റോയ്‌ തോമസ്‌ എന്നിവര്‍ അംഗങ്ങളാണ്‌.

 

എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ സണ്ണി കുലത്താക്കല്‍ ഗോപിയോയുടെ കാഴ്‌ചപ്പാട്‌, നേട്ടങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച്‌ വിവരിച്ചു. അതിനുശേഷം എല്ലാവരേയും 2015 ജനുവരിയില്‍ ന്യൂഡല്‍ഹിയില്‍ വെച്ച്‌ നടക്കുന്ന ഗോപിയോ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷനിലേക്ക്‌ സ്വാഗതം ചെയ്‌തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ എല്ലാവരേയും സ്വാഗതം ചെയ്യുകയും, ഗോപിയോ ഷിക്കാഗോ ചാപ്‌റ്ററിന്റെ ഭാവി പരിപാടികള്‍ വിവരിക്കുകയും, അമേരിക്കയിലെ ഏറ്റവും വലിയ ചാപ്‌റ്ററായി ഇതിനെ വളര്‍ത്തുകയും വേണമെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തു. ഇന്ത്യന്‍ സമൂഹത്തിലെ ഏറ്റവും പ്രഗത്ഭരായ നേതാക്കളാണ്‌ ഈ ചാപ്‌റ്റിന്‌ നേതൃത്വം നല്‍കുന്നതെന്ന്‌ അദ്ദേഹം അറിയിച്ച. ഈ സംഘടന ഉദ്‌ഘാടനം ചെയ്‌ത കോണ്‍സല്‍ ജനറല്‍ ഡോ. ആസിഫ്‌ സയ്യിദ്‌ ഐ.എഫ്‌.എസ്‌, ഗോപിയോ ഷിക്കാഗോ ചാപ്‌റ്ററിന്‌ വളരെയേറെ നല്ല കാര്യ ചെയ്യാന്‍ സാധിക്കുമെന്നും, ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയാല്‍ അത്‌ ഇന്ത്യന്‍ പ്രസിഡന്റിനും പ്രധാനമന്ത്രിക്കും ജനുവരിയില്‍ നടക്കുന്ന പി.ബിഡി സമ്മേളനത്തില്‍ വെച്ച്‌ നല്‍കാന്‍ സാധിക്കുമെന്ന്‌ പറയുകയും ചെയ്‌തു. ഷിക്കാഗോയിലെ പ്രമുഖ സംഘടനാ നേതാക്കളായ എന്‍.എഫ്‌.ഐ.എ ദേശീയ പ്രസിഡന്റ്‌ സോഹന്‍ ജോഷി, മുന്‍ ഇല്ലിനോയിസ്‌ ഡപ്യൂട്ടി ട്രഷറര്‍ രാജാ കൃഷ്‌ണമൂര്‍ത്തി, ഇന്തോ- അമേരിക്കന്‍ ഡെമോക്രാറ്റിക്‌ ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ്‌ ഡോ. ആഷിഷ്‌ സെന്‍, ഗോപിയോ ലൈഫ്‌ മെമ്പര്‍ (ഡിട്രോയിറ്റ്‌) രാധാകൃഷ്‌ണന്‍ എന്നിവര്‍ പ്രസംഗിക്കുകയും എല്ലാവിധ ആശംസകളും സഹകരണങ്ങളും ഗോപിയോ ഷിക്കാഗോയ്‌ക്ക്‌ വാഗ്‌ദാനം ചെയ്യുകയും ചെയ്‌തു. പഞ്ചാബി ധാബാ റെസ്റ്റോറന്റില്‍ വെച്ച്‌ നടന്ന ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.