You are Here : Home / USA News

ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോര്‍ ക്ലാര്‍ക്ക് കുത്തേറ്റ് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Tuesday, November 18, 2014 11:15 hrs UTC


കലിഫോര്‍ണിയ. ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ലാബ സിങ് കുത്തേറ്റു മരിച്ചു. മകനെ സ്കൂളില്‍ കൊണ്ടു വിട്ടതിനുശേഷം തിരികെ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ എലിമെന്ററി സ്കൂളിനു സമീപമുളള പാര്‍ക്കില്‍ കുത്തേറ്റു മരിച്ച നിലയില്‍ ലാബാ സിങിന്‍െറ മൃതഹേം കണ്ടെത്തുകയായിരുന്നു.

നവംബര്‍ 13 ന് രാവിലെ ഓക്സനാര്‍ഡ് സെയ്റ ലിന്‍ണ്ടാ എലിമെന്ററി സ്കൂളിനു സമീപമാണ് കൊലപാതകം നടന്നത്.

നിരവധി കുത്തുകളേറ്റ സിങ് സംഭവ സ്ഥലത്തു തന്നെ മരിച്ചതായി ഓക്സനാര്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് കമാണ്ടര്‍ എറിക്ക് പറഞ്ഞു.

സ്ഥലവാസികള്‍ക്കെല്ലാം വളരെ സുപരിചിതനായിരുന്നു മരിച്ച സിങ്. ആഴ്ചയില്‍ ഏഴു ദിവസവും  ചിലപ്പോള്‍ രാത്രിയും ജോലിയ ചെയ്താണ് സിങ് ഭാര്യയേയും മൂന്ന് മക്കളേയും വളര്‍ത്തിയിരുന്നത്.

പ്രതിയെ കുറിച്ച് വ്യത്യസ്ത വിവരങ്ങളാണ് പലരും നല്‍കിയിരിക്കുന്നത്. കൊലപാതകത്തിനു പ്രേരിപ്പിച്ച സംഭവത്തെ കുറിച്ചു അന്വേഷിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.

നവംബര്‍ 18 ന് മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുകൊടുക്കും. ഫ്യൂണറല്‍ സര്‍വ്വീസും മെമ്മോറിയല്‍ സര്‍വീസും നവംബര്‍ 29 ന് വെന്‍ച്യൂറായിലെ ഗുരുദ്വാരയില്‍ നടക്കും. ഇന്ത്യന്‍ വംശജര്‍ കൊല ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.