You are Here : Home / USA News

കേരളവികസന മാതൃക അനുപമം. എം.ജി.രാധാകൃഷ്‌ണന്‍

Text Size  

Story Dated: Monday, November 17, 2014 11:58 hrs UTC

ഏബ്രഹാം ഈപ്പന്‍

കേരളം ഇന്ന്‌ നടപ്പിലാക്കുന്ന വികസനമാതൃക അനുപമവും ആഗോളസമൂഹത്തിനു മാതൃകാപരവുമാണ്‌ എന്ന്‌ പ്രശസ്‌ത ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റിന്റെി എഡിറ്ററുമായ എം.ജി. രാധാകൃഷ്‌ണന്‍ അഭിപ്രായപ്പെട്ടു. ഹൂസ്റ്റനില്‍ മലയാളീ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഹൂസ്റ്റന്‍ നല്‌കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വലുതാക്കാതെ സമീകൃത സാമ്പത്തീക മാതൃകയാണ്‌ കേരളം ഒരുക്കിയിരിക്കുന്നത്‌. കേരളം ഇന്ന്‌ ഇന്ത്യയിലെ സമ്പന്ന സംസ്ഥാനങ്ങളിലൊന്നാണ്‌. വര്‌ദ്ധിാച്ച ആയുര്‍ദൈര്‍ഘ്യം , കുറഞ്ഞ ശിശുമരണ നിരക്ക്‌, കര്‍ഷക ആത്മഹത്യാ നിരക്കിലുള്ള കുറവ്‌ തുടങ്ങിയവയില്‍ കേരളം ഗുജറാത്തിനെയും മഹാരാഷ്ട്രയേയും ഒക്കെ മറികടന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ എല്ലാം ശുഭമാണ്‌ എന്നര്‍ഥമാക്കേണ്ടതില്ല.

 

താഴെത്തട്ടിലുള്ള പ്രകടമായ അഴിമതി, നല്ല റോഡുകളുടെ അഭാവം എന്നിവയെല്ലാം നമ്മെ ബാധിക്കുന്നുണ്ട്‌. ഇതു കാലക്രമത്തില്‍ മാറാവുന്നതാണ്‌. ലോകത്തെ എല്ലാ വികസിത രാജ്യങ്ങളും വികസനാരംഭത്തില്‍ അനുഭവിച്ച അതെ പ്രശ്‌നങ്ങള്‍ നമ്മെയും അഭിമുഖീകരിക്കുന്നുണ്ട്‌. ഒപ്പം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിന്റെ ഉയര്‍ന്ന്‌ ജനസാന്ദ്രത, സ്ഥല ദൗര്‍ലഭ്യം എന്നിവ ഈ പ്രശ്‌നങ്ങളുമായി ബന്ധപ്പെടുത്തി നാം ചിന്തിക്കേണ്ടതുണ്ട്‌. കേരള വികസനത്തിന്റെ ഏറ്റവും വലിയ സംഭാവന വിദേശ മലയാളികളില്‍ നിന്നുമാണ്‌ എന്ന്‌ കേരള ചരിത്രത്തില്‍ എന്നുമോര്‍ക്കപ്പെടും. അസോസിയേഷന്‍ പ്രസിഡന്റ്‌ തോമസ്‌ വര്‍ക്കി (മൈസൂര്‍ തമ്പി) എം.ജി. രാധാകൃഷ്‌ണനേ കേരള ഹൗസിലേക്കും ഹൂസ്റ്റനിലേക്കും സ്വാഗതം ചെയ്‌തു. ഏബ്രഹാം ഈപ്പന്‍ എം.ജി. രാധാകൃഷ്‌ണനേ സദസ്സിനു പരിചയപ്പെടുത്തി. സ്‌ടാഫോര്‌ഡ്‌ം സിറ്റി കൌണ്‌സിഎല്‍ അംഗം കെന്മാ്‌ത്യു പ്രസംഗിച്ചു. അസോസിയേഷന്‍ സെക്രട്ടറി സുരേന്ദ്രന്‍ കോരന്‍ നന്ദി അറിയിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.